പുഴ
നീണ്ടയാത്രക്കൊടുവിൽ ഒരാൾപൊക്കത്തിലെന്റെ കുടിയിൽവന്നെന്നെ വെല്ലു വിളിച്ചവളെ ഞാനൊന്ന് പോയ്കണ്ടു...
വറ്റിവരണ്ട്‍ മാറുപിളർന്ന് ശരശയ്യയിലാണിന്നവൾ..
ആത്മാവിൽ അത്രമേൽ വേദനിച്ചിരിക്കണം. ബാല്യങ്ങൾ അവളോട് കളിപറഞ്ഞത് പഴമയുടെ ഓളങ്ങളെന്ന്...
അടിച്ചമർത്തലുകളാത്മാവിൽ ആവാഹിച്ചവളൊന്ന് ഉറഞ്ഞുതുള്ളിയപ്പോൾ പൊലിഞ്ഞുപോയത് സ്വപ്നകൂടുകൾ....
ഇവളുടെ ഹൃദയധമനികളിൽ പത്തിവിടർതും പരൽമീനാണ് നാം ...
ഇടനെഞ്പൊട്ടി ഇവളൊന്ന് ഈറനണിഞ്ഞാൽ ഇരുകയുയർത്തീടും കോട്ടകൊത്തളങ്ങൾ...
പച്ചഇറച്ചി കൊത്തിവലിക്കുന്ന കടവുകളിൽ ഒരു താകീതവൾ കോറിയിട്ടതാവാം.'കുത്തിടല്ലേ നോവിച്ചിടല്ലേ എന്റെ രക്തമൂറ്റിടല്ലേ....'
M@nU
Comments
Post a Comment