എന്റെ എഴുത്ത്.
അടക്കം പറഞ്ഞ ആട്ടു കൂട്ടിൽ ജനിച്ച യേശു ക്രിസ്തുവല്ല ഞാനെന്ന തൂലിക..
ജീവിതത്തിന്റെ പുറമ്പോക്കിൽ എന്നെ അറിയാത്തവർക്കിടയിൽ എന്നോ തനിച്ചാക്കപെട്ടവൻ..
പൊട്ടി വിടരുന്നതെന്തും തല്ലികെടുത്തുന്ന സമൂഹത്തിന്റെ വികൃതമായ മുഖം..
എങ്ങോ കരിച്ചു കളഞ്ഞൊരാത്മാവിന്റെ രോദനം ആയി കാണാം നിങ്ങൾകെന്റെ എഴുത്തിനെ...
അന്നെന്നെ വിറകൊള്ളിച്ച ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ ഇന്നുമെനിക്കീ ആൾകൂട്ടത്തിൽ കാണാം...
അവരും തലമുറയും തല്ലികെടുത്തിയ തീനാളങ്ങളാണ് ഒരു കനലായിന്നും എരിയുന്നത്...
നാവടക്കൂ സമൂഹമേ നഷ്ടപ്പെടാൻ നിങ്ങൾക്കൊന്നുമില്ലാത്തിടത് നേടാനുള്ളവനെ കൊന്നു കളയരുത്...
ഇന്നെന്റെ തൂലിക ചലിക്കുന്നത് ഒരു ഓർമപ്പെടുത്തലാണ്...മറ്റാർക്കും വേണ്ടി വരികളിൽ കോർത്തു വെച്ച മുത്തു മാലകളല്ല..
കാലത്തിന്റെ ജഢാനരകളേറ്റ് സംവത്സരങ്ങൾക്കപ്പുറം തിരിഞ്ഞു നോക്കാൻ സർവശക്തനെനിക്കൊരു വെളിപാട് തന്നാൽ പിന്നിട്ട നിബിഡതയിലേകുള്ള എന്റെ പാതയാണ് എന്റെ എഴുത്തുകൾ..
M@nU
Comments
Post a Comment