നീയും ഞാനും 2018



അടർന്നുവീണതായുസിന്റെ  ഏടുപുസ്തകങ്ങളിൽ  മറ്റൊരദ്ധ്യായം...

നിറങ്ങളുള്ള നീലാകാശവും അലയടിച്ചുയർന്ന  ആയക്കടലും
ചുവന്നു തുടുത്ത മരുഭൂമിയും
എഴുതാനിരുന്ന അക്ഷരഖനിയുടെ  അത്ഭുദങ്ങളും ...


തിരുത്താനാവാത്ത തുരുത്തുകളിൽ ചില  ചന്ദ്രപൊട്ടുകൾ..
കൂട്ടിഎഴുതാതെപോയ  ആത്മാവിന്റെ അക്ഷരങ്ങൾ....
വർണങ്ങളിൽ  വരികൾ  കോറിയ നൊമ്പരങ്ങൾ ...
തേങ്ങുന്നതാത്മാവ് മറന്ന ഓർമ്മകൾ....

വിടരാൻ മറന്നൊരു പൂവിനിതളിൽ നിന്നൊരഗ്നിയായ് ജ്വലിച്ചന്ധകാരത്തിലൊരു ചെറുവെട്ടം പകർന്നുരുകിയൊലിച്ചു അകന്നുപോയ് നീ  ..

നിറങ്ങളേകിയ  ഈ നീന്തൽകുളത്തിൽ ദിക്കറിയാതെ ചിറകറ്റുവീഴും  വരെ ഞാൻ...

M@nU

Comments

Popular posts from this blog

വിരഹം

നിയ

എന്റെ പ്രണയ ലേഖനം