അനശ്വര പ്രണയം


എനിക്കിതൊരു പൊളിച്ചെഴുത്തിന്റെ പെരുമഴക്കാലം...

നീയില്ലാത്ത സത്യത്തിലും ഞാൻ ഉയർത്തെഴുനേൽക്കും...

നീ ഉറങ്ങും മുമ്പ് താജ്മഹലിന്റെ ഉള്ളറകളിൽ ഞാനൊന്ന് മയങ്ങിയിരുന്നു...

ഏഴാകാശങ്ങളുള്ള എന്റെ ഹൃദയ വാതിൽ  നീ കണ്ടെടുത്തത് ആറു പവിഴമാലകൾ ...

നശ്വരമായ ആദ്യവാതിലുകൾ, അഗ്രാഹ്യമായ അവസാനവാതിൽ കോർത്തുവെച്ചത് അനശ്വര പ്രണയം...
എനിക്ക് എന്നോടുള്ള അടങ്ങാത്ത പ്രണയം...

ആകയാൽ, നീയില്ലാത്ത ശൂന്യതയിലും  ഫിനിക്‌സിനേക്കാൾ ഉയരങ്ങളിലീ  പക്ഷി കുതിച്ചുയരും...

M@nU

Comments

Popular posts from this blog

വിരഹം

നഷ്ട പ്രണയം

നിയ