Posts

Showing posts from December, 2018

നീയും ഞാനും 2018

അടർന്നുവീണതായുസിന്റെ  ഏടുപുസ്തകങ്ങളിൽ  മറ്റൊരദ്ധ്യായം... നിറങ്ങളുള്ള നീലാകാശവും അലയടിച്ചുയർന്ന  ആയക്കടലും ചുവന്നു തുടുത്ത മരുഭൂമിയും എഴുതാനിരുന്ന അക്ഷരഖനിയുടെ  അത്ഭുദങ്ങളും ... തിരുത്താനാവാത്ത തുരുത്തുകളിൽ ചില  ചന്ദ്രപൊട്ടുകൾ.. കൂട്ടിഎഴുതാതെപോയ  ആത്മാവിന്റെ അക്ഷരങ്ങൾ.... വർണങ്ങളിൽ  വരികൾ  കോറിയ നൊമ്പരങ്ങൾ ... തേങ്ങുന്നതാത്മാവ് മറന്ന ഓർമ്മകൾ.... വിടരാൻ മറന്നൊരു പൂവിനിതളിൽ നിന്നൊരഗ്നിയായ് ജ്വലിച്ചന്ധകാരത്തിലൊരു ചെറുവെട്ടം പകർന്നുരുകിയൊലിച്ചു അകന്നുപോയ് നീ  .. നിറങ്ങളേകിയ  ഈ നീന്തൽകുളത്തിൽ ദിക്കറിയാതെ ചിറകറ്റുവീഴും  വരെ ഞാൻ... M@nU

പുതിയ വഴി

ഇനി ഞാനൊന്നു ഉറങ്ങട്ടെ മേഘപാളികളിലീ   അമാവാസി തന്നെ  സാക്ഷി പടിയിറങ്ങുമ്പോൾ പൊളിഞ്ഞു വീഴുന്ന കണക്കുകൂട്ടലുകളുണ്ട്... വെട്ടി എഴുതിയ കണക്കു പുസ്തകത്തിലൊരു  സൂത്രവാക്യവും.. അളന്നു തൂകി ഭാണ്ഡമൊരുക്കീട്ടുണ്ട്  പുതിയൊരുയാത്രക്കായ്... നടന്നു തുടങ്ങണം പുതുമണ്ണിൽ പുത്തൻ പ്രതീക്ഷയോടെ... ഇനി മടങ്ങാം എന്റെ ചാവടിയന്തരത്തിന് വട്ടമിട്ടു പറക്കുന്ന കഴുകന്മാർക്... ഇനി ഞാനൊന്നു ഉറങ്ങട്ടെ നാളെയാണെന്റെ ദിവസം... M@nU

ഇത് അവൾക്..

പറയാതെ പറഞ്ഞിട്ടുണ്ട്  നിന്നോടെനിക്കുള്ളൊരിഷ്ടം.. ഇറയത്തിറങ്ങിയ കടലാസുതോണിയിൽ നിന്നിലേക്കെത്താതലിഞ്ഞ  സ്വപ്നങ്ങളാണ്.... നീയറിയാതത നിമിഷം നിന്റെ കണ്ണായങ്ങളിലേകത് തുഴ എറിഞ്ഞിട്ടുണ്ട്... ഇലയറിയാതുറ്റിടും മഞ്ഞുപോൽ നിന്നിളം  ഗളങ്ങളിൽ മുത്തമേകീട്ടുണ്ട്.. ഇളംകാറ്റുപോൽ മൃദുലമാം മുടിഇയകളെ തഴുകിയൊതുകീട്ടുണ്ട്‌... പറയാതെ പറഞ്ഞിട്ടുണ്ട്  നിന്നോടെനിക്കുള്ളൊരിഷ്ടവും... സ്വന്തമല്ലെന്നറിഞ്ഞിട്ടും ഓർമകളിലൊരു  തേങ്ങലായി വന്നുകേറാറുണ്ട്... സ്മരിച്ചിടും  നിന്നെയും എന്റെഈ  ഓലപുസ്തകം... M@nU

നിനക്കായ്‌..

വസന്തം വാടിവീണാ  മണ്ണോടു ചേർന്നാലും  ചില്ലകൾ തളിരിടുംവരെ  ഞാനെന്റെ ജാലകം  തുറന്നിടാം... നിലാവൊഴുകി ഇറങ്ങവേ, ശിശിരമായ് നിന്നിലേക് പെയ്തിറങ്ങാം... സന്ധ്യ പകലിലേക് ആയ്നിറങ്ങവേ, കാറ്റിനിരു കൊക്കുരുമ്പും കിളികളാവാം.. പറന്നകലുമീ  കാലമേഘങ്ങളിൽ  നീയൊരു  പതിനാലാംരാവാകവേ.. നിൻ മിഴികളിലൊരു  നക്ഷത്രമായ്  ഞാൻ  ജ്വലിച്ചിറങാം.. നിനക്കായ്‌ ഉറവ വറ്റാത്ത പ്രണയ പൊയ്കയിലെ ഈ ആമ്പൽ കുടിലിൽ വസന്തം വാടിവീണാ  മണ്ണോടു ചേർന്നാലും,  ചില്ലകൾ തളിരിടുംവരെ  ഞാനെന്റെ ജാലകം തുറന്നിടും... M@nU

അടുപ്പ്

അഗ്നിഗോളങ്ങളിൽ അക്ഷരങ്ങൾ എരിയവേ,അനുഭവങ്ങളുടെ തീച്ചൂളയിൽ ആത്മാവ് കനലെരിഞ്, വിശപ്പിന്റെ ഊട്ടുപുരയിൽ വിരിഞ്ഞ   വെളുത്ത ചഷകങ്ങളിലെ കറുത്ത  കരിമഷികളാണ് ഓരോ കാവ്യവും M@nU

ആസിഫ ബാനു

നീയാണ്  ഭയം.. ഓർമകളുടെ കാറ്റിലാണ് കാശ്മീർ.കൂടുവിട്ട് കൂടുമാറുന്ന ആട്ടിൻപറ്റവും കണ്ണീര് വറ്റിയ  രണ്ട് പക്ഷികളും... മറന്നു  നാം  ഉരുകി ഒലിക്കുന്ന തായ്‌വരകളിൽ രക്തമുറ്റിയൊരാത്മാവ്.. യന്ത്രകുഴലുകൾ തസ്ബീഹുരുവിടുന്ന മലമടക്കിന്റെ  ഇടയപുത്രി ഭാരതാംബയുടെ മതേതര ശിരസ്സിൽനിന്നറ്റുവീണ മുടിനാര്. പിശാച് കുടിയിരുന്ന ദൈവസന്നിദിയിൽ പേടമാനിനെ ചീന്തിയെറിഞ്ഞ നരാദവൻ. തലോടലിന് പകരം കാമവെറിപൂകി അസർമുല്ലയിൽ ചീളുകൾ കുത്തിഇറക്കിയ ചെകുത്താന്റെ സന്തതികൾ. നീതിദേവതയുടെ കാവൽമാലാഖമാർ വട്ടമിട്ടുപറക്കുന്ന  ആകാശത്തിന്റെ  വികൃത മുഖം.. പിതാവിന്റെ ഇടനെഞ്ചിലൂടെ ഇന്ദ്രപ്രസ്ഥമെറി മകളെ തള്ളിപറഞ്ഞൊരു പ്രസ്ഥാനം.. അശക്തനെങ്കിലും മറക്കില്ലാസിഫാ.. നിന്നോളമൊന്നുമെൻ  ഹൃദയം കീറിയിറങ്ങീട്ടില്ല.... M@nU

സൂപ്പർ മാരിയോ

അന്നാ യാത്രയിൽ ആ  കുട്ടി, അവൻ കളിക്കുകയാണ്, പേര് കേട്ടോ "വിശുദ്ദ പാവ ". ഞാൻ  കണ്ടതും. സ്വയം കളിച്ചതും വിശുദ്ദ പാവ.. കൃത്യ സമയം, വ്യവസ്ഥാപിത നിയമം,വഴിയിൽ തടസങ്ങൾക്കുമേൽ അവനായ് നിധികുംഭങ്ങൾ.. ഒടുവിലാ കാവൽ ഭടന്റെ മുമ്പിൽ ഞങ്ങളെത്തി .. അവൻ സന്തോഷത്തോടെ തിരിച്ചു നടന്നു. തെറ്റുതിരുത്താൻ അവനൊരു  തിരിച്ചുവരവുണ്ടായിരുന്നു. എനിക്കതില്ലായിരുന്നു അന്നെന്റെ സമയമായിരുന്നു... M@nU

പ്രവാസം

രക്തസാക്ഷിത്വത്തിന്റെ സമർപ്പണത്തിന്റെ ത്യാഗത്തിന്റെ സമൃദിയുടെ നൂൽ പാലം... ചിറകടിച്ചുയരുന്ന ദേശാടന പക്ഷികൾ മിഴികളിലൊളിപ്പിച്ച  കണ്ണീരാണീ ആകാശത്തിന്റെ അനുഗ്രഹം... പെറ്റമ്മയുടെ കരലാണനങ്ങളില്ലാത്ത, പോറ്റുമ്മയുടെ മാറിടത്തിൽനിന്നുറ്റി വീണ ഒരു തുള്ളി ഉപ്പുജലത്തിൽ പടർന്നു പന്തലിച്ച  തണൽമരം... വിയർപ്പിന്റെ പാലൂട്ടി വിശപ്പിന്റെ അമൃതൂട്ടി ഈന്തപ്പനകൾക് ഗർഭമേകിയ ചുട്ടുപൊള്ളുന്ന ചുവന്ന ഭൂമി... അടർന്നു വീഴുന്ന ആയുസിന്റെ ഏടുപുസ്തകങ്ങളിൽ, വർണ്ണങ്ങളില്ലാത്ത ഇതളുകളാണീ മരീചികയുടെ കൊട്ടാരം... ആഘോഷങ്ങളില്ലാത്ത ഒറ്റമുറിക്കുള്ളിലെ സ്വപ്നകൂടുകളിൽ  നാളെയുടെ ചിറകടികൾ മാത്രം... കിനാവ്കണ്ട പിറന്നനാടവർക്കായ് കാത്തുവെച്ചത് പച്ചയിറച്ചിക് വിലപറയുന്ന ഒടുങ്ങാത്ത സ്നേഹവും.... M@nU

പുഴ

Image
നീണ്ടയാത്രക്കൊടുവിൽ ഒരാൾപൊക്കത്തിലെന്റെ കുടിയിൽവന്നെന്നെ വെല്ലു വിളിച്ചവളെ ഞാനൊന്ന് പോയ്കണ്ടു... വറ്റിവരണ്ട്‍ മാറുപിളർന്ന് ശരശയ്യയിലാണിന്നവൾ.. ആത്മാവിൽ അത്രമേൽ വേദനിച്ചിരിക്കണം. ബാല്യങ്ങൾ അവളോട്‌ കളിപറഞ്ഞത് പഴമയുടെ ഓളങ്ങളെന്ന്... അടിച്ചമർത്തലുകളാത്മാവിൽ    ആവാഹിച്ചവളൊന്ന് ഉറഞ്ഞുതുള്ളിയപ്പോൾ പൊലിഞ്ഞുപോയത് സ്വപ്നകൂടുകൾ.... ഇവളുടെ ഹൃദയധമനികളിൽ പത്തിവിടർതും പരൽമീനാണ് നാം ... ഇടനെഞ്പൊട്ടി ഇവളൊന്ന് ഈറനണിഞ്ഞാൽ  ഇരുകയുയർത്തീടും കോട്ടകൊത്തളങ്ങൾ... പച്ചഇറച്ചി കൊത്തിവലിക്കുന്ന കടവുകളിൽ ഒരു താകീതവൾ കോറിയിട്ടതാവാം.'കുത്തിടല്ലേ നോവിച്ചിടല്ലേ എന്റെ രക്തമൂറ്റിടല്ലേ....' M@nU

അനശ്വര പ്രണയം

എനിക്കിതൊരു പൊളിച്ചെഴുത്തിന്റെ പെരുമഴക്കാലം... നീയില്ലാത്ത സത്യത്തിലും ഞാൻ ഉയർത്തെഴുനേൽക്കും... നീ ഉറങ്ങും മുമ്പ് താജ്മഹലിന്റെ ഉള്ളറകളിൽ ഞാനൊന്ന് മയങ്ങിയിരുന്നു... ഏഴാകാശങ്ങളുള്ള എന്റെ ഹൃദയ വാതിൽ  നീ കണ്ടെടുത്തത് ആറു പവിഴമാലകൾ ... നശ്വരമായ ആദ്യവാതിലുകൾ, അഗ്രാഹ്യമായ അവസാനവാതിൽ കോർത്തുവെച്ചത് അനശ്വര പ്രണയം... എനിക്ക് എന്നോടുള്ള അടങ്ങാത്ത പ്രണയം... ആകയാൽ, നീയില്ലാത്ത ശൂന്യതയിലും  ഫിനിക്‌സിനേക്കാൾ ഉയരങ്ങളിലീ  പക്ഷി കുതിച്ചുയരും... M@nU

ഓത്തുപള്ളി.

പൊറുത്തീടുക, ഗൃഹാതുരത്വത്തിൽ   അലിഫ് ഉറങ്ങുമീ കലാലയമുറ്റം, ഞാനൊന്ന് പൊളിച്ചെഴുതീടും.കേട്ടുപഴകിയ കാവ്യഭാവനയുടെ നൊമ്പരങ്ങളിൽ നിന്നേ.. വിളമ്പുന്നിതിവിടെ അമൃതാണെങ്കിലും വിളമ്പാൻ അറിയാത്തവരൊരുപാടുണ്ടിവിടെ.... ഞാനാ പടികളേറും നാൾ ചോരപ്പാടുകളാ ഭിത്തിയിൽ കൊത്തിവെച്ചിരുന്നതാ ദീനിന്റെ അപ്പോസ്തലന്മാർ... ഭയമെന്ന വികാരമെന്നിൽ തിളപ്പിച്ച്‌ ഒരിരട്ടപ്പേരിൽ ആണ്ടുകളോളമെന്നെ  തളച്ചിട്ടതും ഇവിടുത്തെ  ഹരിശ്രീ മുഖം... എന്റിളം കൈകളിൽ വെച്ചുതന്നൊരാ  രചനയിലെ വരികളിന്നുമൊരു കണ്ണീരുകൊണ്ട് ഞാൻ എഴുതും... ചൊല്ലിടുന്നൊരു വാക്ക്, ഉട്ടുനതേതമൃതും ഉട്ടാനറിയില്ലേൽ ഫലമേൽകാതെ പോവും..... M@nU

അഹങ്കാരത്തിന്റെ വാതിൽ

എന്തെഴുതുമ്പോഴും നൊന്തെഴുതണം...പക്ഷേ... അശക്തമാണ് എന്റെ തൂലിക. അന്ധകാരത്തിന്റെ കൂരിരുട്ടിൽ അടഞ്ഞു കിടക്കുന്ന ഈ വാതിലിനെ എഴുതാൻ.... വർണങ്ങളേറെയുള്ള എന്റെ മഷിപ്പാത്രത്തിൽനിന്ന് അടർന്നു വീഴുന്ന രക്ത തുള്ളികളാൽ മുറിഞ്ഞു പോവുന്ന ഹൃദയങ്ങളെയോർത്... വിടരും മുമ്പ് ആത്മാവ് നഷ്ടപെട്ട് ജീവിതത്തിന്റെ കടവുകളിൽ എവിടെയും തുറക്കാത്ത വാതിൽ ഇന്നിന്റെ അസ്തമയത്തിനും നാളെയുടെ ഉദയത്തിനും ഇടയിലെ വാതിലുകളല്ല. ആണ്ടുകൾക്കപ്പുറം പറന്നുയരും മുമ്പ് ചിറകരിഞ്ഞ ശലഭങ്ങളുടെ കണ്ണീരിനു ക്ലാവ് പിടിച്ച വാതിൽ... ഖനികളിൽ വമിച്ച ചുടുശ്വാസങ്ങളേറ്റ്  മൺതരികളിൽ മിഴിനീരൊട്ടിയ  വാതിൽ.... കാലാന്തരത്തിൽ തുരുമ്പെടുത്ത അതിന്റെ പൂട്ടുപലക്ക്  പോലും വംശവെറിയുടെ കാല്പനികത പറയാനുണ്ട്.... അഗ്രാഹ്യമായ ഈ വാതിലിനെ നിങ്ങൾക് അഹങ്കാരത്തിന്റെ വാതിലെന്ന് വിളിക്കാം... M@nU

ഓർമയിലൊരു മഞ്ഞുതുള്ളി

ശിശിരം ഉരുകി ഒലിക്കുന്ന ഡിസംബറിന്റെ തണുപ്പുള്ള പുലരിയെ ,വകഞ്ഞുമാറ്റി മൂടുപടത്തിനരികിൽ കൺ തിരുമ്മവേ.. അകലെ പള്ളി മിനാരങ്ങളുടെ വിളിയാളങ്ങൾക് കാതോർക്കവേ ,ഒരു  മഞ്ഞുകണമെന്റെ ജനലഴികളിൽ ഒലിച്ചിറങ്ങി... കൂട്ടം തെറ്റിയ ബാല്യങ്ങളുടെ പെരുന്നാൾ കഥയോർത്താൽ ഇന്നുമാ മഞ്ഞുകണമെന്റെ കവിളിലൊഴുകും... കട്ടയിട്ട വില്ലോ തടിക്ക് അമ്പതണയില്ലാതെ ഉൾവലിയുന്ന ബാല്യത്തിന്റെ നിസ്സഹായതക്കുമേൽ ഇന്നുമാ മഞ്ഞുതുള്ളി തേങ്ങും.... ഒരു തുള്ളി സ്നേഹം കൊതിച്ചോടിയെത്തിയ കുഞ്ഞു കൈകളെ തട്ടിമാറ്റിയ അരികിലെ തലോടലിന്റെ ഉള്ളിലെ സ്നേഹമേറ്റ് മഞ്ഞുതുള്ളി ഇരുന്നുരുകും... ഉരുകി ഉരുകി തണുത്ത് മരവിച്ച മഞ്ഞുതുള്ളി ഒരു കടുകടുത്ത കട്ടയായെങ്കിലും അന്നൊരുതുള്ളി കാരുണ്യം പൊഴിച്ചവർക് മാത്രമായ് ഉരുകിയൊലിക്കും... M@nU

എന്റെ എഴുത്ത്.

അടക്കം പറഞ്ഞ ആട്ടു കൂട്ടിൽ ജനിച്ച യേശു ക്രിസ്തുവല്ല ഞാനെന്ന തൂലിക.. ജീവിതത്തിന്റെ പുറമ്പോക്കിൽ എന്നെ അറിയാത്തവർക്കിടയിൽ എന്നോ തനിച്ചാക്കപെട്ടവൻ.. പൊട്ടി വിടരുന്നതെന്തും തല്ലികെടുത്തുന്ന സമൂഹത്തിന്റെ വികൃതമായ മുഖം.. എങ്ങോ കരിച്ചു കളഞ്ഞൊരാത്മാവിന്റെ രോദനം ആയി കാണാം നിങ്ങൾകെന്റെ എഴുത്തിനെ... അന്നെന്നെ വിറകൊള്ളിച്ച ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ ഇന്നുമെനിക്കീ ആൾകൂട്ടത്തിൽ കാണാം... അവരും  തലമുറയും തല്ലികെടുത്തിയ തീനാളങ്ങളാണ് ഒരു കനലായിന്നും എരിയുന്നത്... നാവടക്കൂ സമൂഹമേ നഷ്ടപ്പെടാൻ നിങ്ങൾക്കൊന്നുമില്ലാത്തിടത് നേടാനുള്ളവനെ കൊന്നു കളയരുത്... ഇന്നെന്റെ തൂലിക ചലിക്കുന്നത് ഒരു ഓർമപ്പെടുത്തലാണ്...മറ്റാർക്കും വേണ്ടി വരികളിൽ കോർത്തു വെച്ച മുത്തു മാലകളല്ല.. കാലത്തിന്റെ ജഢാനരകളേറ്റ് സംവത്സരങ്ങൾക്കപ്പുറം തിരിഞ്ഞു നോക്കാൻ സർവശക്തനെനിക്കൊരു  വെളിപാട് തന്നാൽ പിന്നിട്ട നിബിഡതയിലേകുള്ള  എന്റെ  പാതയാണ് എന്റെ എഴുത്തുകൾ.. M@nU

കുരുന്നുകൾക്കൊപ്പം ഒരു യാത്ര

അന്തിചുവപ്പിൽ ആദിത്യൻ അന്തി നീരാട്ടിനിറങ്ങിയ സായം സന്ധ്യയിൽ. വിരുന്നെത്തിയ കുന്നി കുരുന്നുകൾക്കൊപ്പം ഞാനൊരു യാത്ര പോയി... ഭാരതാംബയുടെ ഓളങ്ങൾ തഴുകി ഒഴുകുന്ന.. അറബിക്കടലിന്റെ ആഴങ്ങൾ മുത്ത് കോർക്കുന്ന... കോളനി  കാലത്തിന്റെ കഥകൾ കോർത്തുവെക്കുന്ന പൊന്നും  പൊന്നാനിയുടെ മടിത്തട്ടിലേക് ... ശാന്തമായൊഴുകുന്ന അറബിക്കടലിന്റെ തീരവും.. അന്തികാറ്റിന്റെ കുളിരേറ്റുറങുന മണൽ തരികളും... അനന്തതയിൽ അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങളും രവിനൊരു ആനന്ദ മേലാപ്പണിഞ്ഞു... തിരയെടുത്തെന്റെ ഉടുമുണ്ടുപോലെ ആയങ്ങളിലെ  കൗതുകം മുങ്ങി എടുത്തതും, കുരുന്നുകൾ കാലത്തിന്റെ കുത്തൊഴുക്കിൽ മറന്ന്  പോയേകാം... വിളിയാളങ്ങൾക്കൊടുവിൽ ആ മടിത്തട്ടിറങ്ങുമ്പോൾ കോറിയിട്ട  ഒരോർമ, തിളച്ച വെള്ളത്തിൽ ഒലിച്ചു പോയതും ഇന്നലെകളിലെന്നപോലെ ഞാനിന്നുമോർക്കും.... അറിയാത്ത വഴി അറിഞ്ഞു കുസൃതികൾക്കൊപ്പമുള്ള യാത്രകൾ രാവേറെ വൈകിയാലും അത്രമേൽ മനോഹരം.... M@nU

ബാല്യം

ഇമചിമ്മി മനസ്സിന്റെ അശ്വാരഥത്തിൽ ഞാനിന്നലെ ഒരു യാത്രപോയി.പിന്നിട്ട ഇടവഴികളിലൂടെ നോവുന്ന ബാല്യത്തിലേക്.... ചെന്ന് കേറിയതാ മഴവിൽ ശലഭങ്ങളൊരുപാട് കിന്നാരം പറഞ്ഞ തെച്ചിമരച്ചോട്ടിൽ. .. മാടി വിളിക്കുന്നു  വെള്ളിയരഞ്ഞാണമിട് വെള്ളിവെളിച്ചത്തിൽ പാൽ കഞ്ഞിയൂട്ടി വെള്ളിനക്ഷത്രം കാണിച്ചു തലയിലീരോട്ടി കരിങ്കല്ലിന്റെ കഥ പറഞ്ഞുറകിയൊരാൾ... പടി കേറിചെന്നു ഞാനാ ചുവപ്പൻ പടിയിലിരുന്ന് തൊടിയിലെ നീളൻ പേരക്കാമരം നോക്കി നിന്നു... ചിരട്ട പുട്ടും കറികളും ചൂടോടെ പച്ചിലകൾക്  വിൽക്കുന്ന ബാല്യകാല സഖിയെയും കണ്ടു... തെക്കൻ കാറ്റിലെവിടെയോ മുറ്റത്തെ കളിയാരവങ്ങൾ എന്റെ കാതുകളെ കുളിരണിയിച്ചു... അകത്തളത്തിലൊരു കൊചുടീവി ഇന്നും ആർത്തു വിളിച്ച വില്ലോമര പ്രണയം പറഞ്ഞു.... കിടപ്പുമുറിക് ഇന്നും കുപ്പിച്ചില്ലിൽ ഒളിപ്പിച്ച മുട്ടായിയുടെ മധുരമുണ്ട് ... പത്തായപ്പുരക്ക് എന്നും  കട്ടുതിന്ന കദളിയുടെ കുസൃതി... അടുക്കളപ്പുരയിലെ പത്തായത്തിൽ വെച്ചൊരീനാമ്പഴം പഴുത്തോന് നോകീടാണ്  ഞാൻ തിരിഞ്ഞു നടന്നതും... ബാല്യത്തിന്റെ തൊട്ടാവാടികൾ കോറിയിട്ട മുറിവുകൾ ഒരു മണിച്ചിത്രത്താഴിൽ പൂട്ടിയിട്ട് ഞാനാ  പടി ഇറങ്ങുമ്പോൾ കൊതിച്ചുപോയത്  ഒരു

ഒരു നിലാവിൽ

കവിതയുടെ അപ്പനാണ് കവിയെങ്കിൽ നാളെ ആ അപ്പന്റെ മകനായ് ജനിക്കണം... നിലാവിൽ നക്ഷത്രങ്ങൾക്ക് കീഴിലിരുന്ന് ഭൂമിയുടെ ചെന്നായിക്കളെ എഴുതണം... അരവയറിന് അരക്കെട്ട് അഴിപ്പിച്ച ഭൂമിയുടെ മാലാഖമാരെ വെള്ള പുതപ്പിച്ചു ചോര കൊണ്ടെഴുതണം... ഇളം കഴുത്തിൽ കടക്കത്തി വെച്ച നരാധവന്റെ ഇടനെഞ്ചിൽ തൂലിക കുത്തിയിറക്കണം... കൂടെക്കിടന്ന് കുലദ്രോഹം ചെയ്ത പാതിയുടെ മുഖമൂടി വലിച്ചെറിയണം... ഒടുവിലാ നിലാവ് മാഴുമ്പോൾ മഷിത്തണ്ടിലെ അവസാന വരിയും പിറന്ന് സമാധിയാവണം... M@nU

ആ ഒരു ദിനം

ഒഴുക്കുമോ മർത്യാ നീയൊരു തുള്ളി കണ്ണുനീർ.. സൃഷ്ടിയും സംരക്ഷണവും മറന്ന് സൃഷ്ടാവൊരു സംഹാരമണിയുന്ന ദിനത്തെയോർത്ത് ... പകലോൻ പടിഞ്ഞാറിന്റെ ചക്രവ്യൂഹത്തിൽ അന്തിയുണർന്നാൽ ഒരു തുള്ളി മുളക്കാത്ത തൗബയോർത്ത്.. ഇരയായ ഇടയന്റെ ആട്ടിൻപറ്റവും ഒരു തിരിയെരിയാത്ത അണ്ഡകടാഹവുമൊരു പൊടിയായ് മാറുന്ന ഇന്ദ്രജാലമോർത്... വറ്റി വരണ്ട മരുവിൽ ജീവേന്ദ്ര്യം പൊഴിച്ച് കുലം മുളപ്പിക്കുന്ന മഹേന്ദ്രജാലമോർത്ത്.. എഴാകാശങ്ങളിൽ പട  നയിച്ചിറങ്ങുന്ന പടച്ചോന്റെ പടയെയോർത്  മിടിക്കണം നിന്റെ ഇടനെഞ്ച്... ചുടുചോര മണക്കുന്ന പത്മവ്യൂഹത്തിനും.അഗ്നി ഗോളങ്ങളുമ്മ വെക്കുന്ന മുടിനാരിനുമിടയിലൊരു നിമിഷം... ഒഴുക്കണം നീയൊരു  തുള്ളി..... M@nU

മർത്യാ മയ്യത് മണക്കും

ഇന്നീ വീഥിയിൽ രാജപല്ലകേറിയൊരു  പ്രജ യാത്രയാവും.. പുഞ്ചിരിയുടെ കണ്ണീര് വറ്റും മുമ്പ്, പൊക്കിൾകൊടി മണ്ണിൽ അലിയും മുമ്പ് നാമഥേയത്തിന്റെ ശരമേറ്റവൻ... കാക്കത്തൊള്ളായിരം അമ്പേറ്റ് അടർകളത്തിൽ അടരാടി വീണവൻ.. പേറിയ ശരങ്ങൾ എത്ര!! എത്ര!! കാലുറക്കലിൽ  കയ്യുറക്കലിൽ!! പാദം വെക്കലിൽ പല്ല് കിളിർക്കലിൽ!! പള്ളിക്കൂടത്തിൽ  പണികളിൽ!! കലയിൽ കലാലയത്തിൽ!! ഇണയിൽ  തുണയിൽ!!  പൈതലിൽ പട്ടടയിൽ !! എന്തൊക്കെ പറഞ്ഞിട്ടും അവനെ പറയാനാവാത്ത മടക്കം.. വാസ്തവം അന്ന്  അമീർ പറഞ്ഞു "കൊള്ളിയായിരുന്നെങ്കിൽ" നൽകാനാവാതദിനെ ചികയാതിരുന്നാൽ അതല്ലെ ദാനം...മണ്ണിലടിയുംവരെ പാപമില്ലേൽ  അതല്ലെ പുണ്യം.,.. M@nU