ആസിഫ ബാനു



നീയാണ്  ഭയം..
ഓർമകളുടെ കാറ്റിലാണ് കാശ്മീർ.കൂടുവിട്ട് കൂടുമാറുന്ന ആട്ടിൻപറ്റവും കണ്ണീര് വറ്റിയ  രണ്ട് പക്ഷികളും...

മറന്നു  നാം  ഉരുകി ഒലിക്കുന്ന തായ്‌വരകളിൽ രക്തമുറ്റിയൊരാത്മാവ്..

യന്ത്രകുഴലുകൾ തസ്ബീഹുരുവിടുന്ന മലമടക്കിന്റെ  ഇടയപുത്രി

ഭാരതാംബയുടെ മതേതര ശിരസ്സിൽനിന്നറ്റുവീണ മുടിനാര്.

പിശാച് കുടിയിരുന്ന ദൈവസന്നിദിയിൽ പേടമാനിനെ ചീന്തിയെറിഞ്ഞ നരാദവൻ.

തലോടലിന് പകരം കാമവെറിപൂകി അസർമുല്ലയിൽ ചീളുകൾ കുത്തിഇറക്കിയ ചെകുത്താന്റെ സന്തതികൾ.

നീതിദേവതയുടെ കാവൽമാലാഖമാർ വട്ടമിട്ടുപറക്കുന്ന  ആകാശത്തിന്റെ  വികൃത മുഖം..

പിതാവിന്റെ ഇടനെഞ്ചിലൂടെ ഇന്ദ്രപ്രസ്ഥമെറി മകളെ തള്ളിപറഞ്ഞൊരു പ്രസ്ഥാനം..

അശക്തനെങ്കിലും മറക്കില്ലാസിഫാ.. നിന്നോളമൊന്നുമെൻ  ഹൃദയം കീറിയിറങ്ങീട്ടില്ല....

M@nU

Comments

Popular posts from this blog

വിരഹം

നഷ്ട പ്രണയം

നിയ