അഹങ്കാരത്തിന്റെ വാതിൽ


എന്തെഴുതുമ്പോഴും നൊന്തെഴുതണം...പക്ഷേ...

അശക്തമാണ് എന്റെ തൂലിക. അന്ധകാരത്തിന്റെ കൂരിരുട്ടിൽ അടഞ്ഞു കിടക്കുന്ന ഈ വാതിലിനെ എഴുതാൻ....

വർണങ്ങളേറെയുള്ള എന്റെ മഷിപ്പാത്രത്തിൽനിന്ന് അടർന്നു വീഴുന്ന രക്ത തുള്ളികളാൽ മുറിഞ്ഞു പോവുന്ന ഹൃദയങ്ങളെയോർത്...

വിടരും മുമ്പ് ആത്മാവ് നഷ്ടപെട്ട് ജീവിതത്തിന്റെ കടവുകളിൽ എവിടെയും തുറക്കാത്ത വാതിൽ

ഇന്നിന്റെ അസ്തമയത്തിനും നാളെയുടെ ഉദയത്തിനും ഇടയിലെ വാതിലുകളല്ല. ആണ്ടുകൾക്കപ്പുറം പറന്നുയരും മുമ്പ് ചിറകരിഞ്ഞ ശലഭങ്ങളുടെ കണ്ണീരിനു ക്ലാവ് പിടിച്ച വാതിൽ...

ഖനികളിൽ വമിച്ച ചുടുശ്വാസങ്ങളേറ്റ്  മൺതരികളിൽ മിഴിനീരൊട്ടിയ  വാതിൽ....

കാലാന്തരത്തിൽ തുരുമ്പെടുത്ത അതിന്റെ പൂട്ടുപലക്ക്  പോലും വംശവെറിയുടെ കാല്പനികത പറയാനുണ്ട്....

അഗ്രാഹ്യമായ ഈ വാതിലിനെ നിങ്ങൾക് അഹങ്കാരത്തിന്റെ വാതിലെന്ന് വിളിക്കാം...

M@nU

Comments

Post a Comment

Popular posts from this blog

വിരഹം

നഷ്ട പ്രണയം

നിയ