വിരഹം

ഞെട്ടറ്റു വീണ ഹിമകണങ്ങളിൽ, അഭ്രപാളിയിൽ വിരിഞ്ഞ നിറപുഷ്പമേ.. മറക്കുവാനാവില്ലീ ചില്ലുജാലകത്തിനും, നിന്റെ സ്നേഹഗന്ധം.

ഇളവെയിൽ പാതി തുറന്ന നിന്റെ മിഴികളിൽ..
ഇളം കാറ്റു തഴുകിയ നിന്റെ മുടിഇഴകളിൽ..
ഇട വഴികളിലെ മന്ദസ്മിതങ്ങളിൽ
നഷ്ടമായതെനിക്കെന്റെ ആത്മാവിനെ..

വസന്തം പുൽ വിരിച്ചൊരീ കൈവഴികളിൽ..
അറ്റുവീണീ ഇതളുകളിൽ
അടിവച്ചകന്ന
ആത്മസഖീ നിനക്കായ് ഒരായിരം
ഓർമ്മപൂക്കൾ...

നീ അകന്ന വഴികളിൽ
നിന്റ തഴുകലേറ്റ പൂക്കളിൽ
നിന്റെ പാതമേറ്റ മൺതരികളിൽ..
തേടി
ഞാൻ നിന്റെ ആത്മാവിനായ്..

നീ അകന്ന ശൂന്യതയിലേക്ക് നോക്കവെ..
അനന്ദതയിൽ നിന്നത്രമേൽ
വീര്യമേറിയതെൻതോ ഒരു പാനപാത്രത്തിലേക്കെന്ന പോലെ ഇറ്റു വീണു...

M@nU

Comments

Popular posts from this blog

നഷ്ട പ്രണയം

നിയ