പ്രവാസം
രക്തസാക്ഷിത്വത്തിന്റെ
സമർപ്പണത്തിന്റെ
ത്യാഗത്തിന്റെ
സമൃദിയുടെ നൂൽ പാലം...
ചിറകടിച്ചുയരുന്ന ദേശാടന പക്ഷികൾ മിഴികളിലൊളിപ്പിച്ച കണ്ണീരാണീ ആകാശത്തിന്റെ അനുഗ്രഹം...
പെറ്റമ്മയുടെ കരലാണനങ്ങളില്ലാത്ത, പോറ്റുമ്മയുടെ മാറിടത്തിൽനിന്നുറ്റി വീണ ഒരു തുള്ളി ഉപ്പുജലത്തിൽ പടർന്നു പന്തലിച്ച തണൽമരം...
വിയർപ്പിന്റെ പാലൂട്ടി
വിശപ്പിന്റെ അമൃതൂട്ടി ഈന്തപ്പനകൾക് ഗർഭമേകിയ ചുട്ടുപൊള്ളുന്ന ചുവന്ന ഭൂമി...
അടർന്നു വീഴുന്ന ആയുസിന്റെ ഏടുപുസ്തകങ്ങളിൽ,
വർണ്ണങ്ങളില്ലാത്ത ഇതളുകളാണീ മരീചികയുടെ കൊട്ടാരം...
ആഘോഷങ്ങളില്ലാത്ത ഒറ്റമുറിക്കുള്ളിലെ സ്വപ്നകൂടുകളിൽ നാളെയുടെ ചിറകടികൾ മാത്രം...
കിനാവ്കണ്ട പിറന്നനാടവർക്കായ് കാത്തുവെച്ചത് പച്ചയിറച്ചിക് വിലപറയുന്ന ഒടുങ്ങാത്ത സ്നേഹവും....
M@nU
gud
ReplyDeletethank you
Delete