ബാല്യം
ഇമചിമ്മി മനസ്സിന്റെ അശ്വാരഥത്തിൽ ഞാനിന്നലെ ഒരു യാത്രപോയി.പിന്നിട്ട ഇടവഴികളിലൂടെ നോവുന്ന ബാല്യത്തിലേക്....
ചെന്ന് കേറിയതാ മഴവിൽ ശലഭങ്ങളൊരുപാട് കിന്നാരം പറഞ്ഞ തെച്ചിമരച്ചോട്ടിൽ. ..
മാടി വിളിക്കുന്നു വെള്ളിയരഞ്ഞാണമിട് വെള്ളിവെളിച്ചത്തിൽ പാൽ കഞ്ഞിയൂട്ടി വെള്ളിനക്ഷത്രം കാണിച്ചു തലയിലീരോട്ടി കരിങ്കല്ലിന്റെ കഥ പറഞ്ഞുറകിയൊരാൾ...
പടി കേറിചെന്നു ഞാനാ ചുവപ്പൻ പടിയിലിരുന്ന് തൊടിയിലെ നീളൻ പേരക്കാമരം നോക്കി നിന്നു...
ചിരട്ട പുട്ടും കറികളും ചൂടോടെ പച്ചിലകൾക് വിൽക്കുന്ന ബാല്യകാല സഖിയെയും കണ്ടു...
തെക്കൻ കാറ്റിലെവിടെയോ മുറ്റത്തെ കളിയാരവങ്ങൾ എന്റെ കാതുകളെ കുളിരണിയിച്ചു...
അകത്തളത്തിലൊരു കൊചുടീവി ഇന്നും ആർത്തു വിളിച്ച വില്ലോമര പ്രണയം പറഞ്ഞു....
കിടപ്പുമുറിക് ഇന്നും കുപ്പിച്ചില്ലിൽ ഒളിപ്പിച്ച മുട്ടായിയുടെ മധുരമുണ്ട് ...
പത്തായപ്പുരക്ക് എന്നും കട്ടുതിന്ന കദളിയുടെ കുസൃതി...
അടുക്കളപ്പുരയിലെ പത്തായത്തിൽ വെച്ചൊരീനാമ്പഴം പഴുത്തോന് നോകീടാണ് ഞാൻ തിരിഞ്ഞു നടന്നതും...
ബാല്യത്തിന്റെ തൊട്ടാവാടികൾ കോറിയിട്ട മുറിവുകൾ ഒരു മണിച്ചിത്രത്താഴിൽ പൂട്ടിയിട്ട് ഞാനാ പടി ഇറങ്ങുമ്പോൾ കൊതിച്ചുപോയത് ഒരു ചാറ്റൽ മഴക്കായ്...
M@nU
മോനേ ഒരു രക്ഷയും ഇല്ലാട്ടോ..😘😘😍
ReplyDeleteishtam 😍
Deleteഇമ്പമൂറുന്ന ഓർമ്മകൾ കവിതയായി ജനിക്കുമ്പോൾ ശരിക്കും കണ്ണുകളിൽ ഒരു കുളിർമഴ.
ReplyDelete😍
Delete