മർത്യാ മയ്യത് മണക്കും
ഇന്നീ വീഥിയിൽ രാജപല്ലകേറിയൊരു പ്രജ യാത്രയാവും..
പുഞ്ചിരിയുടെ കണ്ണീര് വറ്റും മുമ്പ്, പൊക്കിൾകൊടി മണ്ണിൽ അലിയും മുമ്പ് നാമഥേയത്തിന്റെ ശരമേറ്റവൻ...
കാക്കത്തൊള്ളായിരം അമ്പേറ്റ് അടർകളത്തിൽ അടരാടി വീണവൻ..
പേറിയ ശരങ്ങൾ എത്ര!! എത്ര!!
കാലുറക്കലിൽ കയ്യുറക്കലിൽ!!
പാദം വെക്കലിൽ പല്ല് കിളിർക്കലിൽ!!
പള്ളിക്കൂടത്തിൽ പണികളിൽ!!
കലയിൽ
കലാലയത്തിൽ!!
ഇണയിൽ തുണയിൽ!! പൈതലിൽ പട്ടടയിൽ !!
എന്തൊക്കെ പറഞ്ഞിട്ടും അവനെ പറയാനാവാത്ത മടക്കം..
വാസ്തവം അന്ന് അമീർ പറഞ്ഞു "കൊള്ളിയായിരുന്നെങ്കിൽ"
നൽകാനാവാതദിനെ ചികയാതിരുന്നാൽ അതല്ലെ ദാനം...മണ്ണിലടിയുംവരെ പാപമില്ലേൽ അതല്ലെ പുണ്യം.,..
M@nU
Comments
Post a Comment