Posts

Showing posts from May, 2019

ഒരു കുഞ്ഞു നോമ്പോർമ്മ

ഒരു കുഞ്ഞു നോമ്പോർമ്മ ......................... "നവയ്‌തു സൗമഗദിൻ..." ഈരടികൾ ഏറ്റുചൊല്ലുന്ന കിഴക്കൻ ചക്രവാളത്തിലെ വെള്ളകീറി തുടങ്ങുന്ന തണുപ്പുള്ള പ്രഭാതം. കുളിര് അരിച്ചിറങ്ങുന്ന ഓട്മേഞ്ഞ മേൽക്കൂരയ്ക്കു  താഴെ മൂടിപ്പുതച്ചു ഉറങ്ങുമ്പോൾ സ്നേഹത്തലോടലന്ന്   തൊട്ടുണർത്തും.മരക്കോണി ഇറങ്ങിയോടി പുറത്തെ ടാപ്പിലെ ഒരു കൈക്കുമ്പിൾ പച്ചവെള്ളത്തിൽ മുഖം കഴുകി തിരിഞ്ഞോടും. നെയിട്ട് പിച്ചിപ്പരത്തിയ പത്തിരി പാത്രത്തിന്റെ മധുരം മൈസൂർ പഴം കൂട്ടി നുകരും. മധുരമുള്ള സുലൈമാനിക്കൊപ്പം വല്ലിമ്മ  ഓതിവെച്ച യാസീന്റെ വരിയിലേക്ക് ചൂണ്ടുവിരലൂന്നി അവസാനത്തെ വിളി വിളിക്കും."ബാങ്ക് കൊടുക്കാനായിട്ടോ!!" പുറത്തൊരു പൂവൻ കോഴി കൂവും. പള്ളിമിനാരങ്ങൾ സുബഹി ബാങ്ക് ഏറ്റുവിളിച്ച് ദൂരേക്ക് ദൂരേക്ക് മാഞ്ഞു പോവും. തണുപ്പ് തപസ്സു ചെയ്യുന്ന സുബ്ഹിയുടെ നേരത്ത് സാത്താൻ മൂടിപ്പുതപ്പിച്ചുറക്കാൻ തുടങ്ങും. സാത്താനെ ഓട്ടി  ഓടിച്ച് വല്ലിപ്പ മഞ്ഞു തുള്ളികൾ കാലിൽ ഉമ്മ വെക്കുന്ന വയൽ വരമ്പിലൂടെ പള്ളിയിലേക്ക് കൈപിടിച്ചു നടത്തും. ഔളിൻ വെള്ളത്തിലെ  തണുപ്പിൽ സ്ഫുടം ചെയ്ത ശരീരം മിഹ്റാബിന്റെ കോണിൽ ചുരുണ്ടു കൂടി ഇമാമി