ഒരു നിലാവിൽ


കവിതയുടെ അപ്പനാണ് കവിയെങ്കിൽ നാളെ ആ അപ്പന്റെ മകനായ് ജനിക്കണം...

നിലാവിൽ നക്ഷത്രങ്ങൾക്ക് കീഴിലിരുന്ന് ഭൂമിയുടെ ചെന്നായിക്കളെ എഴുതണം...

അരവയറിന് അരക്കെട്ട് അഴിപ്പിച്ച ഭൂമിയുടെ മാലാഖമാരെ വെള്ള പുതപ്പിച്ചു ചോര കൊണ്ടെഴുതണം...

ഇളം കഴുത്തിൽ കടക്കത്തി വെച്ച നരാധവന്റെ ഇടനെഞ്ചിൽ തൂലിക കുത്തിയിറക്കണം...

കൂടെക്കിടന്ന് കുലദ്രോഹം ചെയ്ത പാതിയുടെ മുഖമൂടി വലിച്ചെറിയണം...

ഒടുവിലാ നിലാവ് മാഴുമ്പോൾ മഷിത്തണ്ടിലെ അവസാന വരിയും പിറന്ന് സമാധിയാവണം...

M@nU

Comments

Popular posts from this blog

വിരഹം

നഷ്ട പ്രണയം

നിയ