Posts

Showing posts from February, 2019

കണ്ണീര് ഊട്ടുന്ന ഉളുഹിയ്യത്.

കണ്ണീര് ഊട്ടുന്ന ഉളുഹിയ്യത്. ......... "അള്ളാഹു അക്ബർ, അള്ളാഹു അക്ബർ, ലാഇലാഹ ഇല്ലള്ളാഹു അള്ളാഹു അക്ബർ, അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദ് " നീലാകാശ ചെരുവിലന്ന്  വലിയപെരുന്നാളിന്റ പാല്പുഞ്ചിരിയാണ്. മാലോകരൊക്കെയും മൈലാഞ്ചി ചോപ്പണിഞ്ഞ രാവിൽ വറ്റിവരണ്ട തേക്കിൻ കാടിനു ചാരെ പൊട്ടിയ ആദ്യത്തെ  മത്താപ്പിന്റെ തീപ്പൊരിയിൽ നനഞ്ഞു പോയിരുന്നു ജാബിറിന്റെ കവിളും ഉമ്മ സഫിയയുടെ  നിസ്കാരപ്പായയും . "നാഥാ ഇന്റെ കുട്ട്യാൾക്കും എല്ലാരിം പോലെ ഒരു കഷ്ണം തുണി എടുത്തു കൊടുക്കാൻ ഞങ്ങൾക്ക് കഴിവില്ലാതെ പോയല്ലോ!!" ഇരുകൈകളും സൃഷ്ടാവിലേക്ക് അർപ്പിച്ച  ഉമ്മയുടെ അടക്കിപ്പിടിച്ച തേങ്ങൽ വിജനമായ പുരയിടത്തെ തഴുകിപ്പോയ പെരുന്നാൾ കാറ്റിന്റെ കുളിര് ചോർത്തി പറന്നു. ഇരുൾ പരന്നു തുടങ്ങിയ അരണ്ട വെളിച്ചത്തിൽ ഇരു കൈകളിൽ താങ്ങിയ ശിരസ്സുമായി വെയിൽ കാഞ്ഞ് നിറം മങ്ങിയ ഉമ്മറത്തെ  ഫൈബർ കസേരയുടെ  പുറകിലെ ഇരട്ട കാലിൽ എല്ലാ ഭാരവും സമർപ്പിച്ച് തക്ബീർ ധ്വനികൾക്കൊപ്പം മിടിക്കുന്ന ഹൃദയത്തിന് ചെവിയോർക്കുകയാണ് ജാബിർ.  "ഡാ ജാബിറേ അന്റെ പെരുന്നാൾ കുപ്പായത്തിന്റെ കളർ എന്താ.ഇജ് എവിടുന്നാ ഡ്രസ്സ്‌ എടുത്തേ !! "

എന്റെ പ്രണയ ലേഖനം

അനന്തമായ ആകാശത്തിന് കീഴിൽ മറ്റെന്തിനെക്കാളും നീ  എനിക്കേറെ പ്രിയപ്പെട്ടവൾ.ഞാനിന്നുമോർക്കുന്നു നീ എന്റെ മിഴികളിലുദിച്ച ആ രാത്രി.കൂരിരുട്ടിൽ പൂർണ്ണ ചന്ദ്രന്റെ പ്രകാശമേറ്റ്  തിളങ്ങുന്ന റോസാപ്പൂ പോലെ വെട്ടിത്തിളങ്ങുന്ന കറുത്ത പർദ്ദക്ക് മുകളിൽ ചുവന്ന ഹിജാബ് ധരിച്ച നിന്റെയാ മുഖം, ഋതുഭേദങ്ങളിൽ കാലമിനി എത്രെയൊക്കെ ഗുൽമോഹറുകൾ മാറ്റിവരച്ചാലും വെണ്ണക്കൽ ശില്പമായ് അതെന്നുമെന്റെ   മിഴികളിലൊരു നക്ഷത്രമാണ്. നമ്മളൊന്നാവുന്ന നിമിഷം ലോകം നമുക്ക്  മാത്രമായി ചുരുങ്ങും.ആകാശഭൂമികളിൽ  നമുക്ക് മാത്രമായ് വേനലും വർഷവും പെയ്യും.സൂര്യചന്ദ്രാദികൾ നമുക്ക് മാത്രമായ് ഉണരും .വസന്തവും  ശിശിരവും  ഗ്രീഷ്മവും ശരത്കാലവും  നമുക്ക് മാത്രമായ് പൂവിടും.നിന്റെ രക്തത്തിലെ ഓരോ അണുവിലും എന്നോടുള്ള പ്രണയം പൂത്തുനിൽക്കുന്ന ആ വസന്തമാണെന്റെ സ്വപ്നം. നീലക്കടലാഴങ്ങളിലെ പവിഴപ്പുറ്റുകളിൽ ഞാൻ കണ്ടെടുത്ത എന്റെ പ്രിയപ്പെട്ടവളെ നീയെനിക്ക് എന്നുമൊരു നിത്യവസന്തമാണ്. "നീ എനിക്കുള്ളതാണ് ഞാൻ നിനക്കുള്ളതാണ് നമ്മളെന്നും ഒന്നാണ് " M@nU