കുരുന്നുകൾക്കൊപ്പം ഒരു യാത്ര


അന്തിചുവപ്പിൽ ആദിത്യൻ അന്തി നീരാട്ടിനിറങ്ങിയ സായം സന്ധ്യയിൽ. വിരുന്നെത്തിയ കുന്നി കുരുന്നുകൾക്കൊപ്പം ഞാനൊരു യാത്ര പോയി...

ഭാരതാംബയുടെ ഓളങ്ങൾ തഴുകി ഒഴുകുന്ന..
അറബിക്കടലിന്റെ ആഴങ്ങൾ മുത്ത് കോർക്കുന്ന...
കോളനി  കാലത്തിന്റെ കഥകൾ കോർത്തുവെക്കുന്ന പൊന്നും  പൊന്നാനിയുടെ മടിത്തട്ടിലേക് ...

ശാന്തമായൊഴുകുന്ന അറബിക്കടലിന്റെ തീരവും..
അന്തികാറ്റിന്റെ കുളിരേറ്റുറങുന മണൽ തരികളും...
അനന്തതയിൽ അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങളും രവിനൊരു ആനന്ദ മേലാപ്പണിഞ്ഞു...

തിരയെടുത്തെന്റെ ഉടുമുണ്ടുപോലെ ആയങ്ങളിലെ  കൗതുകം മുങ്ങി എടുത്തതും, കുരുന്നുകൾ കാലത്തിന്റെ കുത്തൊഴുക്കിൽ മറന്ന്  പോയേകാം...

വിളിയാളങ്ങൾക്കൊടുവിൽ ആ മടിത്തട്ടിറങ്ങുമ്പോൾ കോറിയിട്ട  ഒരോർമ, തിളച്ച വെള്ളത്തിൽ ഒലിച്ചു പോയതും ഇന്നലെകളിലെന്നപോലെ ഞാനിന്നുമോർക്കും....

അറിയാത്ത വഴി അറിഞ്ഞു കുസൃതികൾക്കൊപ്പമുള്ള യാത്രകൾ രാവേറെ വൈകിയാലും അത്രമേൽ മനോഹരം....

M@nU

Comments

Popular posts from this blog

വിരഹം

നഷ്ട പ്രണയം

നിയ