ആ ഒരു ദിനം
ഒഴുക്കുമോ മർത്യാ നീയൊരു തുള്ളി കണ്ണുനീർ..
സൃഷ്ടിയും സംരക്ഷണവും മറന്ന് സൃഷ്ടാവൊരു സംഹാരമണിയുന്ന ദിനത്തെയോർത്ത് ...
പകലോൻ പടിഞ്ഞാറിന്റെ ചക്രവ്യൂഹത്തിൽ അന്തിയുണർന്നാൽ ഒരു തുള്ളി മുളക്കാത്ത തൗബയോർത്ത്..
ഇരയായ ഇടയന്റെ ആട്ടിൻപറ്റവും ഒരു തിരിയെരിയാത്ത അണ്ഡകടാഹവുമൊരു പൊടിയായ് മാറുന്ന ഇന്ദ്രജാലമോർത്...
വറ്റി വരണ്ട മരുവിൽ ജീവേന്ദ്ര്യം പൊഴിച്ച് കുലം മുളപ്പിക്കുന്ന മഹേന്ദ്രജാലമോർത്ത്..
എഴാകാശങ്ങളിൽ പട നയിച്ചിറങ്ങുന്ന പടച്ചോന്റെ പടയെയോർത് മിടിക്കണം നിന്റെ ഇടനെഞ്ച്...
ചുടുചോര മണക്കുന്ന പത്മവ്യൂഹത്തിനും.അഗ്നി ഗോളങ്ങളുമ്മ വെക്കുന്ന മുടിനാരിനുമിടയിലൊരു നിമിഷം...
ഒഴുക്കണം നീയൊരു തുള്ളി.....
M@nU
Comments
Post a Comment