Posts

Showing posts from January, 2019

നിയ

Image
ഇത് ഒരു പ്രണയ കഥ... ആധുനികതയുടെ അതിപ്രസരങ്ങളുടെ ആരംഭകാലം.സാമൂഹിക മാധ്യമങ്ങളും മൊബൈൽ ഫോണുകളും വിപണിയിലേകെത്തി തുടങ്ങുന്ന സമയം."ഓർക്കൂട്ട് "കൗമാരക്കാർക്കിടയിൽ സജീവമായിരുന്നു.മുഖപുസ്തകം പിച്ചവെക്കാൻ തുടങ്ങുന്നു.. അവൻ (സാങ്കല്പികതയുടെ അക്ഷരക്കൂടുകളിൽ നിന്നെടുക്കുന്നൊരു പേരുകൊണ്ട് പോലും ആ നാമം കളങ്കപ്പെടുത്താൻ ഈ  തൂലികക്ക് ശക്തിപോര.)ഡിഗ്രി പഠിക്കുന്ന കാലം.ആധുനികതയിലേക് കടന്നുവരാൻ സാഹചര്യങ്ങൾ അനുകൂലമല്ലാത്ത ഏകാന്തതകളിലൊരു പ്രണയം കണ്ട യൗവനം.സുഹൃത് വലയങ്ങളിൽ താല്പര്യമില്ലാത്ത മനോഭാവം.ആ ജീവിത താളുകളിലേക്കുള്ള യാത്രയാണിത്.... ഇഷ്ടമാ മനസ്സിൽ ആദ്യമായ് മൊട്ടിടുന്നത് ഡിഗ്രി കാലയളവിലാണ്.ജീവിതത്തിന്റെ പുറമ്പോക്കിൽ എല്ലാത്തിനോടും മുഖം തിരിക്കുന്ന അവന്റെ ആത്മാവിൽ  അനുകമ്പയുടെ വിത്തുപാകിയ അദ്ധ്യാപിക. ആ സാമിപ്യവും ക്ലാസുകളും അവനിലൊരു പുത്തൻ അനുഭവമായിരുന്നു.അവരിലേക്കുള്ള വഴികളാണ് ഇന്റർനെറ്റ്‌ കഫെയുടെ പലകക്കൂടുകളിലവസാനിച്ചത് .സാമൂഹ്യ മാദ്യമങ്ങളിലേക്കുള്ള അവന്റെ ജാലകം തുറക്കപ്പെടുന്നതവിടെയാണ്.പിന്നീട് ആധുനിക വിദ്യാഭ്യാസത്തിൽ കമ്പ്യൂട്ടറിന്റെ പ്രദാന്യം അഹോരാത്രം ഉത്ബോധിപ്പിച്ചു 

റൂഹിന് പറയാൻ

ഈ രാവ്  പുലരാതിരുന്നാൽ ... പുലർകാലമെന്നെ  പുണരാതിരുന്നാൽ ... എത്തിടാം.. ഞാൻ തന്ന വാക്കിനുത്തരവുമായ്.. എന്റെ  പാപത്തിന്റെ  പങ്കുപറ്റാൻ... ബന്ധങ്ങളുടെ ബന്ധനങ്ങളില്ലാത്ത നിന്റെ ശാന്തിയുടെ സിംഹാസനത്തിനടിയിൽ, ഇനിയും ചുമക്കേണ്ടതില്ലാത്ത ഏടുപുസ്തകങ്ങളിറക്കിവെക്കാൻ.... ഉദരത്തിൽ വെച്ചെഴുതി മുറിച്ചൊരു തൂലികത്തുമ്പിനാൽ,നീ  എന്തിനെന്നൊരു മാടിനെപ്പോലഴിച്ചുവിട്ടു.... പാപം  മുളക്കുന്നീ  ദേഹിയിലേക്കെന്തിനെന്നെ നീ  ഉഴിഞ്ഞുവെച്ചു... ആണ്ടുകളോളം  ശാന്തിപടരാത്തീ   ചുടുകാട്ടിലേക്കെന്തിനെന്നെ നീ കാത്തുവെച്ചു.. വാഗ്ദത്തം നലകിയതൊന്നും തിരിച്ചു നല്കാനാവാത്ത നിന്നിലേക്കുള്ളീ വഴിയിൽ ഇന്നുമെനിക്കുള്ളത് ശൂന്യമായ കൈകളാണ്... M@nU

എലിമാളങ്ങളിലെ ബാല്യം.

ഇളംമനസിൻ രക്തം കുടിച്ചുവീർത്ത  ഖദറിട്ട ചെന്നായ്ക്കളും.  മരണകിണറിലേക് പിച്ചവെക്കും  ബാല്യങ്ങളെ പെറ്റുപോറ്റിയ മനസ്സുകളും,  കൂട്ടിന്   ശവമഞ്ചലുകളും .. വെട്ടിതിളങ്ങാനാവാത്ത  വെള്ളാരംകല്ലുകൾ... ഇരുട്ട് കേറിയ  കൂരിരുട്ടിനുമേൽ വെട്ടമിറങ്ങാത്ത ഭൂമി... അതിൽ വിശപ്പ്  കുഴിച്ചിറങ്ങിയ  എലിമാളങ്ങൾ.. മിഴിനീർ കണങ്ങളിൽ കരിപുരണ്ട ജീവിതങ്ങൾ... ചുടുകാറ്റ് വമിക്കുന്ന ജീവവായുവിൽ തീക്കട്ടപോലുള്ള ചീളുകൾ... നുഴഞ്ഞു കേറും പാല്പുഞ്ചിരികളിൽ    മണികിലുക്കം മാത്രം... കീറിപ്പൊളിഞ്ഞ ആകാശത്തിന്,അന്നത്തിനു പകരമാണീ ജീവൻ... M@nU

അകലെയല്ല അരികിൽ

വാനം നിലാവ് തുന്നുന്ന രാവുകളിൽ   നിദ്ര നിന്നിലേക് അയ്നിറങ്ങിയില്ലേൽ, പൂത്തു നിൽക്കുന്ന ആകാശച്ചെരുവിലൂടെ നിന്നിലേകൊരു യാത്രയുണ്ട്.. നീ അറിയാതെ നിന്നിലേക്കൊരാത്മാവ് ചിറക് വീശുന്നുണ്ട് നിലാവിന്റെ തിരിനാളങ്ങളിൽ ഭൂതകാലത്തിന്റെ  സ്വപ്നങ്ങളുണ്ട്... രാവിന്റെ  തന്ദ്രികളിൽ  നിനക്കയ്‌മീട്ടും ഗസലിന്റെ ഈണമുണ്ട്.. രാകാറ്റിന് നിനക്കായ് കൊരുത്തുവെച്ച അത്തറിന്റെ സുഗന്ധമുണ്ട്... രാവിന്റെ കുളിരിൽ നിന്നെ തഴുകുന്ന കൈകളുണ്ട്. കാടുപിടിച്ചൊരു മീസാൻ കല്ലിരിന്നു തേങ്ങുന്നുണ്ട് കടലോളം അകലെ നിന്നവനും നീയും ഈ അമ്പിളിപൊട്ടിൽ  ഒരുമിച്ചിട്ടുണ്ട് M@nU

വഴി

ശാന്തമായ് ഒഴുകും ശാന്തി തീരങ്ങളെ ആർദ്രമാം പ്രണയം അർധ ഗോളങ്ങളിൽ മൂകമാം യാത്രയിൽ പെയ്തിടാൻ ഭൂമിയിൽ എന്തിനേറെ ജന്മമീ പാപമേറെ പുല്കിടാൻ പെയ്തുവീണ  തുള്ളിയിൽ  പോറലേറ്റ പാദവും താണ്ടുവാൻ ദൂരവും വീണുടഞ്ഞത്  ഇടറി ഞാൻ.. ഇറ്റിവീണ  നെഞ്ചിലെ നീറുമെൻ  ഓർമ്മകൾ എത്രെയേറെ മുള്ളുകൾ കോറിയെൻ നോവുകൾ മോഹമേറ്റ മനസിനെ മുറിച്ചെടുത്ത കാലമേ നൊമ്പരങ്ങളുടെ കുടീരമോ നീയെനിക്കായ്‌ പകുത്തത്. M@nU