Posts

Showing posts from July, 2019

അവസാന ഓവറിലെ ലാസ്റ്റ് ബോൾ

അവസാന ഓവറിലെ ലാസ്റ്റ് ബോൾ .......... ....   ........  ...... ...... ചുവന്ന ആകാശത്ത് വട്ടമിട്ടു പറക്കുന്നൊരു പക്ഷി.പച്ചപ്പുല്ലുകൾ കറുത്ത് തുടങ്ങുന്ന ഭൂമി. കുറ്റിച്ചെടികളും ചെറുപുൽ തകിടികളും വകഞ്ഞുമാറ്റുന്ന പതിഞ്ഞ സ്വരങ്ങൾ.ഉയർന്നു പൊങ്ങുന്ന ചില കുരുന്നു പ്രാണികൾ. "അടുത്ത ടൂർണമെന്റിന് ഞമ്മക്ക് റൈഹാനെയും കൊണ്ടോവണം" കൂട്ടത്തിലെ വല്ലപ്പോഴും വരുന്നൊരു  തലമൂത്ത നേതാവാണത്. കാലുപോറിയ തൊട്ടാവാടി പിഴുതെറിഞ്ഞുകൊണ്ട് തൊരപ്പൻ ഇർഷാദ് ..! ""അവന് ഇടക്കെപ്പോഴെങ്കിലുമുള്ള  ഫോം ആവലാണ്" അലക്കുകല്ലുവാണ്ട നീലനിറത്തിലുള്ള ഗൾഫ് ബനിയൻ, അടിഭാഗം കൊളുത്തിക്കീറിയ ചുവന്ന പുള്ളിത്തുണി.കയ്യിൽ കറുത്ത സ്റ്റിക്കറൊട്ടിച്ച  റീബോക്ക് ബാറ്റ്‌.പുറകിലൂടെ വന്ന റൈഹാൻ ബാറ്റുകൊണ്ട്  ഉണക്കയിലകളെ പതിയെ തലോടി. ടൂർണമെന്റുകളിൽ കളിക്കുന്നവർക്ക് ഗ്രൗണ്ട് ഫീസിലേക്കൊരു വിഹിതമുണ്ട്‌.കയ്യിലിരിക്കുന്ന ഈ ബാറ്റിന് പിരിവിടുമ്പോൾ  ഒരാഴ്ചത്തേക്ക് ഗ്രൗണ്ടിലേക്ക്  വന്നിട്ടില്ല റൈഹാൻ. ആഗ്രഹമില്ലാഞ്ഞിട്ടല്ല.പേര് കേട്ട തറവാട്ടുകാരാണ്.പശ്ചിമേഷ്യൻ പ്രവാസത്തിന്റെ തിളക്കമേറിയ കാലമാണ്.പനങ്കുരു വിറ്റുപോലും പണമുണ്ടാക്കാ