ഓർമയിലൊരു മഞ്ഞുതുള്ളി


ശിശിരം ഉരുകി ഒലിക്കുന്ന ഡിസംബറിന്റെ തണുപ്പുള്ള പുലരിയെ ,വകഞ്ഞുമാറ്റി മൂടുപടത്തിനരികിൽ കൺ തിരുമ്മവേ..

അകലെ പള്ളി മിനാരങ്ങളുടെ വിളിയാളങ്ങൾക് കാതോർക്കവേ ,ഒരു  മഞ്ഞുകണമെന്റെ ജനലഴികളിൽ ഒലിച്ചിറങ്ങി...

കൂട്ടം തെറ്റിയ ബാല്യങ്ങളുടെ പെരുന്നാൾ കഥയോർത്താൽ ഇന്നുമാ മഞ്ഞുകണമെന്റെ കവിളിലൊഴുകും...

കട്ടയിട്ട വില്ലോ തടിക്ക് അമ്പതണയില്ലാതെ ഉൾവലിയുന്ന ബാല്യത്തിന്റെ നിസ്സഹായതക്കുമേൽ ഇന്നുമാ മഞ്ഞുതുള്ളി തേങ്ങും....

ഒരു തുള്ളി സ്നേഹം കൊതിച്ചോടിയെത്തിയ കുഞ്ഞു കൈകളെ തട്ടിമാറ്റിയ അരികിലെ തലോടലിന്റെ ഉള്ളിലെ സ്നേഹമേറ്റ് മഞ്ഞുതുള്ളി ഇരുന്നുരുകും...

ഉരുകി ഉരുകി തണുത്ത് മരവിച്ച മഞ്ഞുതുള്ളി ഒരു കടുകടുത്ത കട്ടയായെങ്കിലും അന്നൊരുതുള്ളി കാരുണ്യം പൊഴിച്ചവർക് മാത്രമായ് ഉരുകിയൊലിക്കും...

M@nU

Comments

  1. ഇനിയും ഒരുപാട് കവിതകൾ പുറത്തു വരും എന്ന്പ്രതീക്ഷിക്കുന്നു.

    ReplyDelete

Post a Comment

Popular posts from this blog

വിരഹം

നഷ്ട പ്രണയം

നിയ