പേറ്റു നോവ്


ഇന്നെന്റെ വീട്ടു കോലായില് ഒരു പേറ്റു നോവ് ഞാനറിഞ്ഞു

ഉമ്മച്ചി കുട്ടിയല്ലവൾ.
എങ്കിലും അറിഞ്ഞു ഞാൻ ഇന്ന് പേറ്റു നോവിന്റെ ആകുലതകൾ...

വേവലാതി പൂണ്ട് ഉപ്പയുണ്ടടുക്കളപ്പുര കോണിൽ...
വേദന തലോടി എന്നുമ്മയുണ്ടാ കടിഞ്ഞിക്കരികെ...

ജീവന്റെ തുടിപ്പിനെ  ഉദരത്തിലേന്തി വേദന തിന്നവൾ സ്വയം ശപിക്കയാവാം..

ഞാനൊന്ന് തലോടി അരികെ നിന്നപ്പോൾ അവളെന്നോട് ചേർന്നു നിന്നു

തളം കെട്ടിയ മൂക താളം മുറിച്ച് ഒരിളം കാരച്ചിലിനായ് പുലരി വരെ കാതോർത്തിരുന്നു...

പുലർകാലമത്രെയും നോവേറെ പേറിയവൾ ഇരട്ട പെറ്റത് ഈരണ്ടു ചാപിള്ളയെന്ന ദുഃഖം ബാക്കിയായ്...

മാതൃ ദുഃഖത്തിൻ മൂർത്തന്നിയിൽ ഞാനവളെ വീണ്ടും ഒന്നു നോക്കി...

പൊന്നുമ്മ നെറുകയിൽ തലോടി പറഞ്ഞു "സാരല്ല്യടീ പോവാം സുവർഗ്ഗത്തിൽ ഒരുനാൾ".
അതു കേട്ടവൾ തല താഴ്ത്തി നിന്നു...

M@nU

Comments

  1. നീ കുറച്ചു കാലം എന്റെ അരികത്ത് ഉണ്ടായിരുന്നിട്ടും നിന്നിലെ നല്ലൊരു എഴുത്തുകാരനെ തിരിച്ചറിയാൻ വൈകി പോയതിൽ ഒരുപാട് പശ്ചാത്തപിക്കുന്നു...
    you are a great person bro...😚😚😚😙😙😗😗

    ReplyDelete
  2. ഈറനണിയിച്ച വരികൾ

    ReplyDelete

Post a Comment

Popular posts from this blog

വിരഹം

നഷ്ട പ്രണയം

നിയ