നഷ്ട പ്രണയം

ഉണ്ടെനിക്കൊരു പ്രണയം,കാറ്റിനും കടലിനും ഈ കാണും മലകൾക്കുമറിയാത്ത പ്രണയിനിയും...

നീലാകാശവും ആയക്കടലും  ആയംനോക്കാതെ പ്രണയിച്ച മരുഭൂമിയുടെ സുൽത്താനാണ് ഞാൻ...

കണ്ണൊന്നിറുക്കിയടച്ച് ഞാനവളെകണ്ടു..കയ്യൊന്ന് നീട്ടി ഞാനവളോടണഞ്ഞു.പ്രണയം പെയ്ത മരുവിന്റെ മരീചിക..

ഏഴാകാശങ്ങൾക്കും, ഈ അറബിക്കടലിനും അക്കരെ കിനാവിന്റെ  കൂടൊരുക്കി ഞാനവൾക്ക്...

വറ്റിവരണ്ട മൺതരികളിൽ കാലമില്ലാതെ പെയ്തൊഴിഞ്ഞ പുണ്ണ്യമായിരുന്നവൾ...

മറവിയുടെ മീസാൻ കല്ലിലുണ്ടിന്നവൾ...

ജനിക്കാം ഈ മണ്ണിൽ അവളോടൊപ്പമിനിയും..നേരുന്നൊരായിരം ആശംസകൾ...

-M@nU-

Comments

  1. യുവകവിയുടെ ഉയിർത്തെഴുന്നേല്പിന്ന് കാരണം ഈ നഷ്ട പ്രണയം ആണെന്ന് തോന്നുന്നു. >¢

    ReplyDelete

Post a Comment

Popular posts from this blog

നിയ

പേറ്റു നോവ്