ഓത്തുപള്ളി.


പൊറുത്തീടുക, ഗൃഹാതുരത്വത്തിൽ   അലിഫ് ഉറങ്ങുമീ കലാലയമുറ്റം, ഞാനൊന്ന് പൊളിച്ചെഴുതീടും.കേട്ടുപഴകിയ കാവ്യഭാവനയുടെ നൊമ്പരങ്ങളിൽ നിന്നേ..

വിളമ്പുന്നിതിവിടെ അമൃതാണെങ്കിലും വിളമ്പാൻ അറിയാത്തവരൊരുപാടുണ്ടിവിടെ....

ഞാനാ പടികളേറും നാൾ ചോരപ്പാടുകളാ ഭിത്തിയിൽ കൊത്തിവെച്ചിരുന്നതാ ദീനിന്റെ അപ്പോസ്തലന്മാർ...

ഭയമെന്ന വികാരമെന്നിൽ തിളപ്പിച്ച്‌ ഒരിരട്ടപ്പേരിൽ ആണ്ടുകളോളമെന്നെ  തളച്ചിട്ടതും ഇവിടുത്തെ  ഹരിശ്രീ മുഖം...

എന്റിളം കൈകളിൽ വെച്ചുതന്നൊരാ  രചനയിലെ വരികളിന്നുമൊരു കണ്ണീരുകൊണ്ട് ഞാൻ എഴുതും...

ചൊല്ലിടുന്നൊരു വാക്ക്, ഉട്ടുനതേതമൃതും ഉട്ടാനറിയില്ലേൽ ഫലമേൽകാതെ പോവും.....

M@nU

Comments

  1. നല്ല സന്ദേശം. പൊളിച്ചെഴുതീടുക കാവ്യഭാവനയുടെ കരുത്തോടെ മുന്നോട്ടിനിയും.

    ReplyDelete

Post a Comment