ഖബർ

തക്ബീറിന്റെ ഇമ്പമേറ്റ് ഉറങ്ങുന്ന ഈ കല്ലു കഷ്ണങ്ങളെ, ആത്മാവിൽ ഒന്ന് ആവാഹിക്കണം...

ബീജമായ് പിറന്ന് ഞാനീ കാട്ടിലെത്തും മുൻപേ, ഈ മുൾ ചെടിയുടെ വേരിലൂടിറങ്ങി,ഇതെന്റെ ആത്മാവിനൊന്ന് തട്ടണം...

മൂന്നു കഷ്ണം തുണിയിലെന്നെ കഫം ചെയ്ത്, എനിക്കൊരു മൂടുകല്ലു ഒരുങ്ങും മുൻപേ, ഈ നോവൊന്നറിയണം...

എനിക്കായ് ആറടി മണ്ണൊരുങ്ങും മുൻപേ, ഈ മണ്ണിൽ പാതിരാവിലൊന്ന് എത്തി നോക്കണം...

എനിക്കായ് കണ്ണു നനയും മുൻപേ, എനിക്കീ പച്ചമണ്ണിൽ ഒരു തുള്ളി കണ്ണീർ പൊഴിക്കണം...

പരലോക യാത്രയിലീ കടവാതിലിനെയോർത്ത്, പാതിരാവിലെനിക്കൊന്ന് പൊട്ടികരയണം...

നാഥാ നീ തുണയേകുമോ...

_M@nU_

(photo courtesy:facebook group (perimbalam))

Comments

Post a Comment

Popular posts from this blog

വിരഹം

നഷ്ട പ്രണയം

നിയ