ഉമമ മമ

ഇന്നു ഞാൻ പത്തു പേറ്റു നോവിന്റെ നൊമ്പരം പറയാം...

നാമം കുഞ്ഞാണെങ്കിലും മനംകൊണ്ടീ മാലോകർ വാഴ്ത്തിയ പോറ്റുമ്മയെ പറയാം...

ഇല്ലായ്മയുടെ ഇടനാഴിയിലും സ്നേഹംകൊണ്ട് പാലൂട്ടിയ പൊന്നുമ്മയെ പറയാം...

ഓത്തുപള്ളി കഴിഞ്ഞുടൻ ഈ കൂട്ടിൽ പ്രകാശമേകാൻ സ്വയം കത്തിജ്വലിച്ച ഒരു തിരിനാളത്തെ പറയാം...

മറക്കുമോ സ്വർണ്ണക്കൊലുസ്സും വെള്ളിയരഞ്ഞാണവും പിന്നെ പൂമുറ്റത്തെ ആ മുറുക്കിതുപ്പിയ പുഞ്ചിരിയും...

സന്ധ്യകളിൽ ഈണത്തിലുരിവിടും യാസീന്റെ ഈരടികൾ ഇന്നുമീ കാതുകളിലുണ്ടെനിക്ക്...

വേദനകളേറെ പേറീടും ഞെട്ടറ്റുവീണ ആ അസർമുല്ല അവസാന മിടിപ്പിലും ചിരിതൂകി നിന്നു...

ഒരുക്കണേ നാഥാ നിന്റെ സ്വർഗീയോദ്യാനത്തിൽ ഞങ്ങൾക്ക് ഒരു ഒത്തുചേരൽ...

M@nU

Comments

Popular posts from this blog

വിരഹം

നഷ്ട പ്രണയം

നിയ