തറവാട്

ഇവിടെ ഇളം കാറ്റിനു പറയാൻ,ഈരണ്ടു പുണ്ണ്യാത്മാക്കളുടെ കഥകളുണ്ട്...

ഇടം നെഞ്ചിലെ ചൂടു പകർന്നൂട്ടിയ, പതിനൊന്നാൽമരത്തണലുണ്ട്...

തഴുകുമീ പുഴയോളങ്ങൾക്കവരുടെ ചിരിയും ചിന്തയും നോവും നൊമ്പരങ്ങളുണ്ട്...

ഈ തൊടിക്ക് പറയാൻ കോറിയ മുള്ളേറ്റ് കബറോളം പോയ് മടങ്ങിയ പേരക്കിടാവിന്റെ കരച്ചിലുണ്ട്...

ഇവിടെ മരങ്ങൾക്ക് കുഞ്ഞിളം കയ്കളാൽ മത്സരിച്ചെടുത്ത അടക്കയോളം കൊഞ്ചുന്നൊരോർമയുണ്ട്...

ഈ നിലാവിനു പറയാൻ ഇരയിട്ടു പിടിച്ച ആറ്റുമീനിന്റെ പിടച്ചിലുണ്ട്...

ഇവിടെ പാതിരാവിന് പേറ്റുനോവിന്റെ നീറ്റലും,ഫജറിന് മാതൃപിതൃത്വത്തിന്റെ കുളിരുമാണ്...

ഇന്നുമീ മണ്ണിലെന്റെ പാദമേറ്റാൽ അണഞ്ഞുമുത്തിയ ആ പൊന്നുമ്മയുടെ സ്നേഹം വന്നന്നെ തലോടും..

M@nU

Comments

Popular posts from this blog

വിരഹം

നഷ്ട പ്രണയം

നിയ