Posts

Showing posts from November, 2018

ആടിനും അറിയാം അങ്ങാടി വാണിഭം

Image
കൂടിപിറന്ന  എന്റെ പൊന്നും കിടക്കളെ.. കൂടിനപ്പുറം കുതികാൽ  വെട്ടും ഇരുകാലികൾ... വിടരും ഇതളിൽ മൂളി പറന്നാലും. ഇടറും ഇതളിൽ രക്തം ചുരത്തും.. കൂടെപ്പിറന്നോര് മുറിവിലീച്ചപോലൊട്ടും.. നോവിനിരതേടി ഇരുകാലിട്ട് ചികയും.. പൊട്ടിമുളച്ചതൊക്കെയും വെട്ടിയരിയും... കൂട്ടം തെറ്റിയാൽ കൂടിപറഞ്ഞു പിരിയും.. ഉളളൂറി ചിരിച് നൊന്തുകരയും.. കൊണ്ടിടലലവരെ കണ്ടിടണം അമ്മക്കെന്നുമീ കിടാങ്ങളെ... M@nU

പേറ്റു നോവ്

Image
ഇന്നെന്റെ വീട്ടു കോലായില് ഒരു പേറ്റു നോവ് ഞാനറിഞ്ഞു ഉമ്മച്ചി കുട്ടിയല്ലവൾ. എങ്കിലും അറിഞ്ഞു ഞാൻ ഇന്ന് പേറ്റു നോവിന്റെ ആകുലതകൾ... വേവലാതി പൂണ്ട് ഉപ്പയുണ്ടടുക്കളപ്പുര കോണിൽ... വേദന തലോടി എന്നുമ്മയുണ്ടാ കടിഞ്ഞിക്കരികെ... ജീവന്റെ തുടിപ്പിനെ  ഉദരത്തിലേന്തി വേദന തിന്നവൾ സ്വയം ശപിക്കയാവാം.. ഞാനൊന്ന് തലോടി അരികെ നിന്നപ്പോൾ അവളെന്നോട് ചേർന്നു നിന്നു തളം കെട്ടിയ മൂക താളം മുറിച്ച് ഒരിളം കാരച്ചിലിനായ് പുലരി വരെ കാതോർത്തിരുന്നു... പുലർകാലമത്രെയും നോവേറെ പേറിയവൾ ഇരട്ട പെറ്റത് ഈരണ്ടു ചാപിള്ളയെന്ന ദുഃഖം ബാക്കിയായ്... മാതൃ ദുഃഖത്തിൻ മൂർത്തന്നിയിൽ ഞാനവളെ വീണ്ടും ഒന്നു നോക്കി... പൊന്നുമ്മ നെറുകയിൽ തലോടി പറഞ്ഞു "സാരല്ല്യടീ പോവാം സുവർഗ്ഗത്തിൽ ഒരുനാൾ". അതു കേട്ടവൾ തല താഴ്ത്തി നിന്നു... M@nU

ഉമമ മമ

ഇന്നു ഞാൻ പത്തു പേറ്റു നോവിന്റെ നൊമ്പരം പറയാം... നാമം കുഞ്ഞാണെങ്കിലും മനംകൊണ്ടീ മാലോകർ വാഴ്ത്തിയ പോറ്റുമ്മയെ പറയാം... ഇല്ലായ്മയുടെ ഇടനാഴിയിലും സ്നേഹംകൊണ്ട് പാലൂട്ടിയ പൊന്നുമ്മയെ പറയാം... ഓത്തുപള്ളി കഴിഞ്ഞുടൻ ഈ കൂട്ടിൽ പ്രകാശമേകാൻ സ്വയം കത്തിജ്വലിച്ച ഒരു തിരിനാളത്തെ പറയാം... മറക്കുമോ സ്വർണ്ണക്കൊലുസ്സും വെള്ളിയരഞ്ഞാണവും പിന്നെ പൂമുറ്റത്തെ ആ മുറുക്കിതുപ്പിയ പുഞ്ചിരിയും... സന്ധ്യകളിൽ ഈണത്തിലുരിവിടും യാസീന്റെ ഈരടികൾ ഇന്നുമീ കാതുകളിലുണ്ടെനിക്ക്... വേദനകളേറെ പേറീടും ഞെട്ടറ്റുവീണ ആ അസർമുല്ല അവസാന മിടിപ്പിലും ചിരിതൂകി നിന്നു... ഒരുക്കണേ നാഥാ നിന്റെ സ്വർഗീയോദ്യാനത്തിൽ ഞങ്ങൾക്ക് ഒരു ഒത്തുചേരൽ... M@nU

നഷ്ട പ്രണയം

ഉണ്ടെനിക്കൊരു പ്രണയം,കാറ്റിനും കടലിനും ഈ കാണും മലകൾക്കുമറിയാത്ത പ്രണയിനിയും... നീലാകാശവും ആയക്കടലും  ആയംനോക്കാതെ പ്രണയിച്ച മരുഭൂമിയുടെ സുൽത്താനാണ് ഞാൻ... കണ്ണൊന്നിറുക്കിയടച്ച് ഞാനവളെകണ്ടു..കയ്യൊന്ന് നീട്ടി ഞാനവളോടണഞ്ഞു.പ്രണയം പെയ്ത മരുവിന്റെ മരീചിക.. ഏഴാകാശങ്ങൾക്കും, ഈ അറബിക്കടലിനും അക്കരെ കിനാവിന്റെ  കൂടൊരുക്കി ഞാനവൾക്ക്... വറ്റിവരണ്ട മൺതരികളിൽ കാലമില്ലാതെ പെയ്തൊഴിഞ്ഞ പുണ്ണ്യമായിരുന്നവൾ... മറവിയുടെ മീസാൻ കല്ലിലുണ്ടിന്നവൾ... ജനിക്കാം ഈ മണ്ണിൽ അവളോടൊപ്പമിനിയും..നേരുന്നൊരായിരം ആശംസകൾ... -M@nU-

ഖബർ

Image
തക്ബീറിന്റെ ഇമ്പമേറ്റ് ഉറങ്ങുന്ന ഈ കല്ലു കഷ്ണങ്ങളെ, ആത്മാവിൽ ഒന്ന് ആവാഹിക്കണം... ബീജമായ് പിറന്ന് ഞാനീ കാട്ടിലെത്തും മുൻപേ, ഈ മുൾ ചെടിയുടെ വേരിലൂടിറങ്ങി,ഇതെന്റെ ആത്മാവിനൊന്ന് തട്ടണം... മൂന്നു കഷ്ണം തുണിയിലെന്നെ കഫം ചെയ്ത്, എനിക്കൊരു മൂടുകല്ലു ഒരുങ്ങും മുൻപേ, ഈ നോവൊന്നറിയണം... എനിക്കായ് ആറടി മണ്ണൊരുങ്ങും മുൻപേ, ഈ മണ്ണിൽ പാതിരാവിലൊന്ന് എത്തി നോക്കണം... എനിക്കായ് കണ്ണു നനയും മുൻപേ, എനിക്കീ പച്ചമണ്ണിൽ ഒരു തുള്ളി കണ്ണീർ പൊഴിക്കണം... പരലോക യാത്രയിലീ കടവാതിലിനെയോർത്ത്, പാതിരാവിലെനിക്കൊന്ന് പൊട്ടികരയണം... നാഥാ നീ തുണയേകുമോ... _M@nU_ (photo courtesy:facebook group (perimbalam))

തറവാട്

Image
ഇവിടെ ഇളം കാറ്റിനു പറയാൻ,ഈരണ്ടു പുണ്ണ്യാത്മാക്കളുടെ കഥകളുണ്ട്... ഇടം നെഞ്ചിലെ ചൂടു പകർന്നൂട്ടിയ, പതിനൊന്നാൽമരത്തണലുണ്ട്... തഴുകുമീ പുഴയോളങ്ങൾക്കവരുടെ ചിരിയും ചിന്തയും നോവും നൊമ്പരങ്ങളുണ്ട്... ഈ തൊടിക്ക് പറയാൻ കോറിയ മുള്ളേറ്റ് കബറോളം പോയ് മടങ്ങിയ പേരക്കിടാവിന്റെ കരച്ചിലുണ്ട്... ഇവിടെ മരങ്ങൾക്ക് കുഞ്ഞിളം കയ്കളാൽ മത്സരിച്ചെടുത്ത അടക്കയോളം കൊഞ്ചുന്നൊരോർമയുണ്ട്... ഈ നിലാവിനു പറയാൻ ഇരയിട്ടു പിടിച്ച ആറ്റുമീനിന്റെ പിടച്ചിലുണ്ട്... ഇവിടെ പാതിരാവിന് പേറ്റുനോവിന്റെ നീറ്റലും,ഫജറിന് മാതൃപിതൃത്വത്തിന്റെ കുളിരുമാണ്... ഇന്നുമീ മണ്ണിലെന്റെ പാദമേറ്റാൽ അണഞ്ഞുമുത്തിയ ആ പൊന്നുമ്മയുടെ സ്നേഹം വന്നന്നെ തലോടും.. M@nU

വിരഹം

Image
ഞെട്ടറ്റു വീണ ഹിമകണങ്ങളിൽ, അഭ്രപാളിയിൽ വിരിഞ്ഞ നിറപുഷ്പമേ.. മറക്കുവാനാവില്ലീ ചില്ലുജാലകത്തിനും, നിന്റെ സ്നേഹഗന്ധം. ഇളവെയിൽ പാതി തുറന്ന നിന്റെ മിഴികളിൽ.. ഇളം കാറ്റു തഴുകിയ നിന്റെ മുടിഇഴകളിൽ.. ഇട വഴികളിലെ മന്ദസ്മിതങ്ങളിൽ നഷ്ടമായതെനിക്കെന്റെ ആത്മാവിനെ.. വസന്തം പുൽ വിരിച്ചൊരീ കൈവഴികളിൽ.. അറ്റുവീണീ ഇതളുകളിൽ അടിവച്ചകന്ന ആത്മസഖീ നിനക്കായ് ഒരായിരം ഓർമ്മപൂക്കൾ... നീ അകന്ന വഴികളിൽ നിന്റ തഴുകലേറ്റ പൂക്കളിൽ നിന്റെ പാതമേറ്റ മൺതരികളിൽ.. തേടി ഞാൻ നിന്റെ ആത്മാവിനായ്.. നീ അകന്ന ശൂന്യതയിലേക്ക് നോക്കവെ.. അനന്ദതയിൽ നിന്നത്രമേൽ വീര്യമേറിയതെൻതോ ഒരു പാനപാത്രത്തിലേക്കെന്ന പോലെ ഇറ്റു വീണു... M@nU

വാകാണ്

അത്രമേൽ ഉയരത്തിൽ പ്രതിഷ്ഠിച്ച ചില ബിംബങ്ങളുണ്ട്.. ബിംബങ്ങളൊക്കെയും പൂർണമല്ല.. മനസ്സുകളുടെ ശ്രീകോവിലുകളിൽ ചില വിഗ്രഹങ്ങളുണ്ട്.. വിഗ്രഹങ്ങളൊക്കെയും ദൈവങ്ങളല്ല.. ആത്മാക്കളുടെ ശിരസ്സുകളിൽ ചില കിരീടങ്ങളുണ്ട്.. കിരീടങ്ങളൊക്കെയും രത്നങ്ങളല്ല.. മനുഷ്യ മുഖങ്ങളിൽ ചില മുഖപടങ്ങളുണ്ട്.. മുഖപടങ്ങളൊക്കെയും പരിശുദ്ധമല്ല.. ഹൃദയങ്ങളിൽ നിന്നൊഴുകുന്ന ചില മുന്തിരി ചാറുകളുണ്ട്.. മുന്തിരികളൊക്കെയും തോപ്പുകളിൽ നിന്നല്ല.. പൊളിഞ്ഞു വീഴാറായ ഈ ചീട്ടുകൊട്ടാരങ്ങൾ അത്രമേൽ പ്രൗഢിയോടെ കാത്തുവെക്കൂ .. വാക്ക് ഒരു ആയുദം,വാളിനെകാൾ മൂർചയേറിയത്, മൗനം മുറിവിലൊടിയ ഉപും,ശുഭം ശുഭദിനം M@nU