എലിമാളങ്ങളിലെ ബാല്യം.
ഇളംമനസിൻ രക്തം കുടിച്ചുവീർത്ത ഖദറിട്ട ചെന്നായ്ക്കളും.
മരണകിണറിലേക് പിച്ചവെക്കും ബാല്യങ്ങളെ പെറ്റുപോറ്റിയ മനസ്സുകളും, കൂട്ടിന് ശവമഞ്ചലുകളും ..
വെട്ടിതിളങ്ങാനാവാത്ത വെള്ളാരംകല്ലുകൾ...
ഇരുട്ട് കേറിയ കൂരിരുട്ടിനുമേൽ വെട്ടമിറങ്ങാത്ത ഭൂമി...
അതിൽ വിശപ്പ് കുഴിച്ചിറങ്ങിയ എലിമാളങ്ങൾ..
മിഴിനീർ കണങ്ങളിൽ കരിപുരണ്ട ജീവിതങ്ങൾ...
ചുടുകാറ്റ് വമിക്കുന്ന ജീവവായുവിൽ തീക്കട്ടപോലുള്ള ചീളുകൾ...
നുഴഞ്ഞു കേറും പാല്പുഞ്ചിരികളിൽ മണികിലുക്കം മാത്രം...
കീറിപ്പൊളിഞ്ഞ ആകാശത്തിന്,അന്നത്തിനു പകരമാണീ ജീവൻ...
M@nU
Comments
Post a Comment