വഴി


ശാന്തമായ് ഒഴുകും
ശാന്തി തീരങ്ങളെ
ആർദ്രമാം പ്രണയം
അർധ ഗോളങ്ങളിൽ

മൂകമാം യാത്രയിൽ
പെയ്തിടാൻ ഭൂമിയിൽ
എന്തിനേറെ ജന്മമീ
പാപമേറെ പുല്കിടാൻ

പെയ്തുവീണ  തുള്ളിയിൽ 
പോറലേറ്റ പാദവും
താണ്ടുവാൻ ദൂരവും
വീണുടഞ്ഞത്  ഇടറി ഞാൻ..

ഇറ്റിവീണ  നെഞ്ചിലെ
നീറുമെൻ  ഓർമ്മകൾ
എത്രെയേറെ മുള്ളുകൾ
കോറിയെൻ നോവുകൾ

മോഹമേറ്റ മനസിനെ
മുറിച്ചെടുത്ത കാലമേ
നൊമ്പരങ്ങളുടെ കുടീരമോ
നീയെനിക്കായ്‌ പകുത്തത്.

M@nU

Comments

Popular posts from this blog

വിരഹം

നിയ

എന്റെ പ്രണയ ലേഖനം