അകലെയല്ല അരികിൽ
വാനം നിലാവ് തുന്നുന്ന രാവുകളിൽ നിദ്ര നിന്നിലേക് അയ്നിറങ്ങിയില്ലേൽ,
പൂത്തു നിൽക്കുന്ന ആകാശച്ചെരുവിലൂടെ നിന്നിലേകൊരു യാത്രയുണ്ട്..
നീ അറിയാതെ നിന്നിലേക്കൊരാത്മാവ് ചിറക് വീശുന്നുണ്ട്
നിലാവിന്റെ തിരിനാളങ്ങളിൽ ഭൂതകാലത്തിന്റെ സ്വപ്നങ്ങളുണ്ട്...
രാവിന്റെ തന്ദ്രികളിൽ നിനക്കയ്‌മീട്ടും ഗസലിന്റെ ഈണമുണ്ട്..
രാകാറ്റിന് നിനക്കായ് കൊരുത്തുവെച്ച അത്തറിന്റെ സുഗന്ധമുണ്ട്...
രാവിന്റെ കുളിരിൽ നിന്നെ തഴുകുന്ന കൈകളുണ്ട്.
കാടുപിടിച്ചൊരു മീസാൻ കല്ലിരിന്നു തേങ്ങുന്നുണ്ട്
കടലോളം അകലെ നിന്നവനും നീയും ഈ അമ്പിളിപൊട്ടിൽ ഒരുമിച്ചിട്ടുണ്ട്
M@nU
Comments
Post a Comment