റൂഹിന് പറയാൻ
ഈ രാവ് പുലരാതിരുന്നാൽ ...
പുലർകാലമെന്നെ പുണരാതിരുന്നാൽ ...
എത്തിടാം..
ഞാൻ തന്ന വാക്കിനുത്തരവുമായ്..
എന്റെ പാപത്തിന്റെ പങ്കുപറ്റാൻ...
ബന്ധങ്ങളുടെ ബന്ധനങ്ങളില്ലാത്ത നിന്റെ ശാന്തിയുടെ സിംഹാസനത്തിനടിയിൽ,
ഇനിയും ചുമക്കേണ്ടതില്ലാത്ത ഏടുപുസ്തകങ്ങളിറക്കിവെക്കാൻ....
ഉദരത്തിൽ വെച്ചെഴുതി മുറിച്ചൊരു തൂലികത്തുമ്പിനാൽ,നീ എന്തിനെന്നൊരു മാടിനെപ്പോലഴിച്ചുവിട്ടു....
പാപം മുളക്കുന്നീ ദേഹിയിലേക്കെന്തിനെന്നെ നീ ഉഴിഞ്ഞുവെച്ചു...
ആണ്ടുകളോളം ശാന്തിപടരാത്തീ ചുടുകാട്ടിലേക്കെന്തിനെന്നെ നീ കാത്തുവെച്ചു..
വാഗ്ദത്തം നലകിയതൊന്നും തിരിച്ചു നല്കാനാവാത്ത
നിന്നിലേക്കുള്ളീ വഴിയിൽ ഇന്നുമെനിക്കുള്ളത് ശൂന്യമായ കൈകളാണ്...
M@nU
Comments
Post a Comment