നിയ

ഇത് ഒരു പ്രണയ കഥ... ആധുനികതയുടെ അതിപ്രസരങ്ങളുടെ ആരംഭകാലം.സാമൂഹിക മാധ്യമങ്ങളും മൊബൈൽ ഫോണുകളും വിപണിയിലേകെത്തി തുടങ്ങുന്ന സമയം."ഓർക്കൂട്ട് "കൗമാരക്കാർക്കിടയിൽ സജീവമായിരുന്നു.മുഖപുസ്തകം പിച്ചവെക്കാൻ തുടങ്ങുന്നു.. അവൻ (സാങ്കല്പികതയുടെ അക്ഷരക്കൂടുകളിൽ നിന്നെടുക്കുന്നൊരു പേരുകൊണ്ട് പോലും ആ നാമം കളങ്കപ്പെടുത്താൻ ഈ തൂലികക്ക് ശക്തിപോര.)ഡിഗ്രി പഠിക്കുന്ന കാലം.ആധുനികതയിലേക് കടന്നുവരാൻ സാഹചര്യങ്ങൾ അനുകൂലമല്ലാത്ത ഏകാന്തതകളിലൊരു പ്രണയം കണ്ട യൗവനം.സുഹൃത് വലയങ്ങളിൽ താല്പര്യമില്ലാത്ത മനോഭാവം.ആ ജീവിത താളുകളിലേക്കുള്ള യാത്രയാണിത്.... ഇഷ്ടമാ മനസ്സിൽ ആദ്യമായ് മൊട്ടിടുന്നത് ഡിഗ്രി കാലയളവിലാണ്.ജീവിതത്തിന്റെ പുറമ്പോക്കിൽ എല്ലാത്തിനോടും മുഖം തിരിക്കുന്ന അവന്റെ ആത്മാവിൽ അനുകമ്പയുടെ വിത്തുപാകിയ അദ്ധ്യാപിക. ആ സാമിപ്യവും ക്ലാസുകളും അവനിലൊരു പുത്തൻ അനുഭവമായിരുന്നു.അവരിലേക്കുള്ള വഴികളാണ് ഇന്റർനെറ്റ് കഫെയുടെ പലകക്കൂടുകളിലവസാനിച്ചത് .സാമൂഹ്യ മാദ്യമങ്ങളിലേക്കുള്ള അവന്റെ ജാലകം തുറക്കപ്പെടുന്നതവിടെയാണ്.പിന്നീട് ആധുനിക വിദ്യാഭ്യാസത്തിൽ കമ്പ്യൂട്ടറിന്റെ പ്രദാന്യം അഹോരാത്രം ഉത്ബോധിപ്പിച്ചു...