എന്റെ പ്രണയ ലേഖനം



അനന്തമായ ആകാശത്തിന് കീഴിൽ മറ്റെന്തിനെക്കാളും നീ  എനിക്കേറെ പ്രിയപ്പെട്ടവൾ.ഞാനിന്നുമോർക്കുന്നു നീ എന്റെ മിഴികളിലുദിച്ച ആ രാത്രി.കൂരിരുട്ടിൽ പൂർണ്ണ ചന്ദ്രന്റെ പ്രകാശമേറ്റ്  തിളങ്ങുന്ന റോസാപ്പൂ പോലെ വെട്ടിത്തിളങ്ങുന്ന കറുത്ത പർദ്ദക്ക് മുകളിൽ ചുവന്ന ഹിജാബ് ധരിച്ച നിന്റെയാ മുഖം, ഋതുഭേദങ്ങളിൽ കാലമിനി എത്രെയൊക്കെ ഗുൽമോഹറുകൾ മാറ്റിവരച്ചാലും വെണ്ണക്കൽ ശില്പമായ് അതെന്നുമെന്റെ   മിഴികളിലൊരു നക്ഷത്രമാണ്.

നമ്മളൊന്നാവുന്ന നിമിഷം ലോകം നമുക്ക്  മാത്രമായി ചുരുങ്ങും.ആകാശഭൂമികളിൽ  നമുക്ക് മാത്രമായ് വേനലും വർഷവും പെയ്യും.സൂര്യചന്ദ്രാദികൾ നമുക്ക് മാത്രമായ് ഉണരും .വസന്തവും  ശിശിരവും  ഗ്രീഷ്മവും ശരത്കാലവും  നമുക്ക് മാത്രമായ് പൂവിടും.നിന്റെ രക്തത്തിലെ ഓരോ അണുവിലും എന്നോടുള്ള പ്രണയം പൂത്തുനിൽക്കുന്ന ആ വസന്തമാണെന്റെ സ്വപ്നം.

നീലക്കടലാഴങ്ങളിലെ പവിഴപ്പുറ്റുകളിൽ ഞാൻ കണ്ടെടുത്ത എന്റെ പ്രിയപ്പെട്ടവളെ നീയെനിക്ക് എന്നുമൊരു നിത്യവസന്തമാണ്.

"നീ എനിക്കുള്ളതാണ്
ഞാൻ നിനക്കുള്ളതാണ്
നമ്മളെന്നും ഒന്നാണ് "

M@nU

Comments

Popular posts from this blog

നഷ്ട പ്രണയം

നിയ

പേറ്റു നോവ്