ഞെട്ടറ്റു വീണ ഹിമകണങ്ങളിൽ, അഭ്രപാളിയിൽ വിരിഞ്ഞ നിറപുഷ്പമേ.. മറക്കുവാനാവില്ലീ ചില്ലുജാലകത്തിനും, നിന്റെ സ്നേഹഗന്ധം. ഇളവെയിൽ പാതി തുറന്ന നിന്റെ മിഴികളിൽ.. ഇളം കാറ്റു തഴുകിയ നിന്റെ മുടിഇഴകളിൽ.. ഇട വഴികളിലെ മന്ദസ്മിതങ്ങളിൽ നഷ്ടമായതെനിക്കെന്റെ ആത്മാവിനെ.. വസന്തം പുൽ വിരിച്ചൊരീ കൈവഴികളിൽ.. അറ്റുവീണീ ഇതളുകളിൽ അടിവച്ചകന്ന ആത്മസഖീ നിനക്കായ് ഒരായിരം ഓർമ്മപൂക്കൾ... നീ അകന്ന വഴികളിൽ നിന്റ തഴുകലേറ്റ പൂക്കളിൽ നിന്റെ പാതമേറ്റ മൺതരികളിൽ.. തേടി ഞാൻ നിന്റെ ആത്മാവിനായ്.. നീ അകന്ന ശൂന്യതയിലേക്ക് നോക്കവെ.. അനന്ദതയിൽ നിന്നത്രമേൽ വീര്യമേറിയതെൻതോ ഒരു പാനപാത്രത്തിലേക്കെന്ന പോലെ ഇറ്റു വീണു... M@nU
ഇത് ഒരു പ്രണയ കഥ... ആധുനികതയുടെ അതിപ്രസരങ്ങളുടെ ആരംഭകാലം.സാമൂഹിക മാധ്യമങ്ങളും മൊബൈൽ ഫോണുകളും വിപണിയിലേകെത്തി തുടങ്ങുന്ന സമയം."ഓർക്കൂട്ട് "കൗമാരക്കാർക്കിടയിൽ സജീവമായിരുന്നു.മുഖപുസ്തകം പിച്ചവെക്കാൻ തുടങ്ങുന്നു.. അവൻ (സാങ്കല്പികതയുടെ അക്ഷരക്കൂടുകളിൽ നിന്നെടുക്കുന്നൊരു പേരുകൊണ്ട് പോലും ആ നാമം കളങ്കപ്പെടുത്താൻ ഈ തൂലികക്ക് ശക്തിപോര.)ഡിഗ്രി പഠിക്കുന്ന കാലം.ആധുനികതയിലേക് കടന്നുവരാൻ സാഹചര്യങ്ങൾ അനുകൂലമല്ലാത്ത ഏകാന്തതകളിലൊരു പ്രണയം കണ്ട യൗവനം.സുഹൃത് വലയങ്ങളിൽ താല്പര്യമില്ലാത്ത മനോഭാവം.ആ ജീവിത താളുകളിലേക്കുള്ള യാത്രയാണിത്.... ഇഷ്ടമാ മനസ്സിൽ ആദ്യമായ് മൊട്ടിടുന്നത് ഡിഗ്രി കാലയളവിലാണ്.ജീവിതത്തിന്റെ പുറമ്പോക്കിൽ എല്ലാത്തിനോടും മുഖം തിരിക്കുന്ന അവന്റെ ആത്മാവിൽ അനുകമ്പയുടെ വിത്തുപാകിയ അദ്ധ്യാപിക. ആ സാമിപ്യവും ക്ലാസുകളും അവനിലൊരു പുത്തൻ അനുഭവമായിരുന്നു.അവരിലേക്കുള്ള വഴികളാണ് ഇന്റർനെറ്റ് കഫെയുടെ പലകക്കൂടുകളിലവസാനിച്ചത് .സാമൂഹ്യ മാദ്യമങ്ങളിലേക്കുള്ള അവന്റെ ജാലകം തുറക്കപ്പെടുന്നതവിടെയാണ്.പിന്നീട് ആധുനിക വിദ്യാഭ്യാസത്തിൽ കമ്പ്യൂട്ടറിന്റെ പ്രദാന്യം അഹോരാത്രം ഉത്ബോധിപ്പിച്ചു...
അനന്തമായ ആകാശത്തിന് കീഴിൽ മറ്റെന്തിനെക്കാളും നീ എനിക്കേറെ പ്രിയപ്പെട്ടവൾ.ഞാനിന്നുമോർക്കുന്നു നീ എന്റെ മിഴികളിലുദിച്ച ആ രാത്രി.കൂരിരുട്ടിൽ പൂർണ്ണ ചന്ദ്രന്റെ പ്രകാശമേറ്റ് തിളങ്ങുന്ന റോസാപ്പൂ പോലെ വെട്ടിത്തിളങ്ങുന്ന കറുത്ത പർദ്ദക്ക് മുകളിൽ ചുവന്ന ഹിജാബ് ധരിച്ച നിന്റെയാ മുഖം, ഋതുഭേദങ്ങളിൽ കാലമിനി എത്രെയൊക്കെ ഗുൽമോഹറുകൾ മാറ്റിവരച്ചാലും വെണ്ണക്കൽ ശില്പമായ് അതെന്നുമെന്റെ മിഴികളിലൊരു നക്ഷത്രമാണ്. നമ്മളൊന്നാവുന്ന നിമിഷം ലോകം നമുക്ക് മാത്രമായി ചുരുങ്ങും.ആകാശഭൂമികളിൽ നമുക്ക് മാത്രമായ് വേനലും വർഷവും പെയ്യും.സൂര്യചന്ദ്രാദികൾ നമുക്ക് മാത്രമായ് ഉണരും .വസന്തവും ശിശിരവും ഗ്രീഷ്മവും ശരത്കാലവും നമുക്ക് മാത്രമായ് പൂവിടും.നിന്റെ രക്തത്തിലെ ഓരോ അണുവിലും എന്നോടുള്ള പ്രണയം പൂത്തുനിൽക്കുന്ന ആ വസന്തമാണെന്റെ സ്വപ്നം. നീലക്കടലാഴങ്ങളിലെ പവിഴപ്പുറ്റുകളിൽ ഞാൻ കണ്ടെടുത്ത എന്റെ പ്രിയപ്പെട്ടവളെ നീയെനിക്ക് എന്നുമൊരു നിത്യവസന്തമാണ്. "നീ എനിക്കുള്ളതാണ് ഞാൻ നിനക്കുള്ളതാണ് നമ്മളെന്നും ഒന്നാണ് " M@nU
Comments
Post a Comment