കാലം ഖൽബിലോതിയ കഥ...
കാലം ഖൽബിലോതിയ കഥ... കാലം കള പറിച്ച വരണ്ട മരുഭൂമിയിൽനിന്ന് പച്ചപ്പിന്റെ പുതുനാമ്പിലേക് ഒരിളം തെന്നലിന്റെ കൈപിടിച്ച് ഞാനിതാ പെയ്തുപോയ ഏതോ മഴയുടെ കണ്ണീര് പറ്റിയ ഒറ്റ മഷിത്തണ്ടിന്റെ ഇതളിൽ തലോടി മണ്ണിലേക്ക്. കരിഞ്ഞുണങ്ങിയ ഭൂതകാല സ്വപ്നങ്ങളിൽ നെരിപ്പോട് പോലെ പിന്നീടെന്നും എരിഞ്ഞു തീരുന്ന പുതിയ മുഖങ്ങളുടെ കഥ പറയാൻ പഴയ മലബാർ പ്രവാസത്തിന്റ പിന്നാമ്പുറങ്ങളിലേക്ക്. "കുഞ്ഞിത്തവളെ വെള്ളം താ, കുണ്ടം കുളത്തിലെ വെള്ളം താ.. " അക്ബറിന്റെ വക്കുപൊട്ടിയ സ്ലൈറ്റിലെ എഴുതിപ്പോയ അക്ഷരങ്ങളിൽ പ്രതീക്ഷയോടെ ചേർത്ത് വെക്കുന്ന കുഞ്ഞിളം കയ്യിന്റെ നനവ് പടരുന്നുണ്ടായിരുന്നു. തടി കഷണങ്ങൾ അരികുവെച്ച തന്റെ കുഞ്ഞു സ്ലൈറ്റിലേക് ഉറവ വെട്ടാൻ അറബിക്കടലിനക്കരേക്ക് പറന്നുപോയ ഉപ്പയെ അവന് അറിയില്ല. കൂട്ടുകുടുംബത്തിന്റെ ഗൃഹാതുരത്വത്തിനുമേൽ ഏപ്പോഴൊക്കെയോ പെയ്തൊഴിയുന്ന ഉമ്മയുടെ കണ്ണീര് മാത്രം അറിയാം.. പായലിനൊപ്പം ഇടതൂർന്നു വളരുന്ന മഷിത്തണ്ടുകളും കുണ്ടം കുളത്തിലെ തവളയുമല്ല ലോകത്തിന്റെ നാൾവഴികളിലേക്ക് തന്നെ ചാല് കീറി നയിക്കുന്നതെന്ന് അറിയാത്ത കാലം. അന്നവനും കൊതിച്ചിര...